HEALTH
40 വയസ്സിന് ശേഷം സാധാരണ രക്തപരിശോധന മാത്രം പോരാ: ഹൃദയാരോഗ്യം ഉറപ്പാക്കാൻ ഈ ടെസ്റ്റുകൾ

നമ്മളിൽ ഭൂരിഭാഗം ആളുകളും വർഷത്തിലൊരിക്കൽ പതിവ് ഹെൽത്ത് ചെക്കപ്പുകൾ (Routine Health Check-ups) ചെയ്യാറുണ്ട്. എന്നാൽ, ഈ സാധാരണ പാക്കേജുകളിൽ പലപ്പോഴും ശരീരത്തിലെ പ്രാരംഭ രോഗലക്ഷണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന പരിശോധനകൾ ഉണ്ടാകാറില്ല. ഹൃദയാരോഗ്യവും മെറ്റബോളിക് ആരോഗ്യവും കൃത്യമായി മനസ്സിലാക്കാൻ അഡ്വാൻസ്ഡ് ടെസ്റ്റുകൾ നടത്തുന്നതാണ് ഉചിതം, പ്രത്യേകിച്ച് 40 വയസ്സിന് ശേഷം. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. സഞ്ജയ് ഭോജ്രാജ്, 40 വയസ്സിന് മുകളിലുള്ളവർ ചെയ്തിരിക്കേണ്ട പ്രധാന പരിശോധനകളെതെല്ലാമാണെന്ന് വ്യക്തമാക്കുകയാണ്.ഫാസ്റ്റിങ് ഇൻസുലിൻ സാധാരണ രക്തപരിശോധനകളിൽ പഞ്ചസാരയുടെ അളവും HbA1c-യും നോർമലായി കാണിച്ചാലും, ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) തുടങ്ങിയിട്ടുണ്ടാകാം. ഇൻസുലിൻ റെസിസ്റ്റൻസ് നേരത്തെ തന്നെ കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു.hs-CRP ശരീരത്തിനുള്ളിലെ വീക്കം (Inflammation) അളക്കുന്നതിനുള്ള പ്രധാന ടെസ്റ്റാണിത് (High-Sensitivity C-Reactive Protein). ഹൃദ്രോഗ സാധ്യത മുൻകൂട്ടി തിരിച്ചറിയാനും വിലയിരുത്താനും സഹായിക്കും.LDL-P / NMR ലിപോപ്രോട്ടീൻ പ്രൊഫൈൽസാധാരണ കൊളസ്ട്രോൾ ടെസ്റ്റിൽ (Lipid Panel) കൊളസ്ട്രോളിന്റെ ആകെ അളവ് മാത്രമാണ് അറിയാൻ സാധിക്കുക. എന്നാൽ രക്തക്കുഴലുകളിൽ അടിയുന്ന ബാഡ് കൊളസ്ട്രോൾ പാർട്ടിക്കിളുകളുടെ കൃത്യമായ എണ്ണം മനസ്സിലാക്കാൻ ഈ ടെസ്റ്റ് അത്യാവശ്യമാണ്.യൂറിൻ ആൽബുമിൻ-ടു-ക്രിയാറ്റിനിൻ റേഷ്യോ രക്തക്കുഴലുകൾ നേരിടുന്ന അമിത സമ്മർദ്ദം കണ്ടെത്താനുള്ള മികച്ച വഴിയാണിത് (Urine Albumin-to-Creatinine Ratio). വൃക്കകളുടെ ആരോഗ്യവും ഹൃദ്രോഗ സാധ്യതയും കൃത്യമായി വിലയിരുത്താൻ വളരെ പ്രാധാന്യമുള്ളതും എന്നാൽ പലപ്പോഴും ആളുകൾ ശ്രദ്ധിക്കാതെ പോകുന്നതുമായ പരിശോധനയാണിത്.
Cinema ⏭️


