NEWS
പിണറായി വിജയന്റെ പഴ്‌സനൽ സ്റ്റാഫിൽ അഴിച്ചുപണി; പി.എം.മനോജ് പ്രസ് സെക്രട്ടറി

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പഴ്‌സനൽ സ്റ്റാഫിൽ അഴിച്ചുപണി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്ന പി.എം.മനോജിനെ വീണ്ടും അതേ ചുമതലയിൽ നിയമിച്ചു. നിലവിലെ പ്രസ് സെക്രട്ടറി മനോഹരൻ മൊറായിയെ മാറ്റിയാണ് മനോജിനെ നിയമിച്ചിരിക്കുന്നത്.പെട്ടെന്നുള്ള അഴിച്ചുപണിക്കുള്ള കാരണം വ്യക്തമായിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ പ്രസ് സെക്രട്ടറിയായി ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെയാണ് പാർട്ടി നിയോഗിച്ചത്. എന്നാൽ മാസങ്ങൾക്കു ശേഷം മനോജിനെ തന്നെ തിരികെ എത്തിക്കുകയായിരുന്നു.
Fashion ⏭️




