BUSINESS

ഒക്ടോബര്‍ 1 നടുക്കം; വാണിജ്യ ഗ്യാസ് സിലിണ്ടര്‍ വില 71.50 രൂപ വരെ കൂട്ടി എണ്ണക്കമ്പനികള്‍, ഹോട്ടല്‍ ഭക്ഷണത്തിനു വിലയേറും


19kg LPG Cylinder Price: ഉത്സവകാലം പടിവാതില്‍ക്കല്‍ നില്‍ക്കെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍. നിലവിലെ വില വര്‍ധന ചെറുകിട ഹോട്ടല്‍ വ്യാപാരികള്‍ക്കും, ഭക്ഷണപ്രിയര്‍ക്കും ഒരുപോലെ തിരിച്ചടിയാണ്. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ത്താതെ നിലനിര്‍ത്തിയത് സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും, വിപണി മാറ്റങ്ങളുമാണ് ഈ വിലക്കയറ്റത്തിന് വഴിവെച്ചത്.വാണിജ്യ സിലിണ്ടര്‍ വില കൂട്ടി19 കിലോഗ്രാം വാണിജ്യ എല്‍പിജി (Commercial LPG) സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 62.50 രൂപയാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ 60 രൂപ മുതല്‍ 71.50 രൂപ വരെയാണ് വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബറില്‍ കേരളത്തില്‍ വാണിജ്യ സിലിണ്ടര്‍ വില ഏകദേശം 2,760- 2,784 രൂപ റേഞ്ചിലായിരുന്നു. വിതരണച്ചെലവുകളും, തദ്ദേശീയ നികുതികളും കണക്കാക്കി കേരളത്തിലെ വിവിധ ജില്ലകളില്‍ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ഇടങ്ങളില്‍) പുതുക്കിയ വാണിജ്യ സിലിണ്ടര്‍ വില നിലവില്‍ ഏകദേശം 2,825- 2,850 രൂപ റേഞ്ചിലാണ്.വില വര്‍ധിപ്പിക്കാനുള്ള കാരണങ്ങള്‍പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും, ഇന്ധന വിതരണത്തിലെ തടസങ്ങളും കാരണം ക്രൂഡ് ഓയില്‍, എല്‍പിജി ബെഞ്ച്മാര്‍ക്ക് നിരക്കുകളില്‍ വര്‍ധനവുണ്ടായതാണ് നിലവിലെ വില വര്‍ധനയ്ക്ക് പ്രധാന കാരണം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇറക്കുമതിച്ചെലവിനെ ബാധിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ (OMCs) മുന്‍ മാസത്തെ ശരാശരി അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ് എല്ലാ മാസവും ഒന്നാം തീയതി വാണിജ്യ ഇന്ധനവില പുനര്‍നിര്‍ണയിക്കുന്നത്. ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള പരിമിതിയും വാണിജ്യ സിലണ്ടര്‍ വില കൂടാന്‍ കാരണമായി.വില വര്‍ധന മലയാളികളെ എങ്ങനെ ബാധിക്കുംഹോട്ടല്‍ ഭക്ഷണത്തിന് വില കൂടാം. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കേറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് ഉയരും. ഉത്സവ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങള്‍ക്കും, പലഹാരങ്ങള്‍ക്കും നേരിയ വിലക്കയറ്റം നേരിട്ടേക്കാം. ചെറുകിട സംരംഭകര്‍ക്കും ഈ വില വര്‍ധന തിരിച്ചടിയാണ്. തട്ടുകടകള്‍ നടത്തുന്നവര്‍, ചെറുകിട കേറ്ററിങ് തൊഴിലാളികള്‍ തുടങ്ങിയവരുടെ ലാഭവിഹിതം കുറയും.എന്തുകൊണ്ട് ഗാര്‍ഹിക എല്‍പിജി വില വര്‍ധിപ്പിച്ചില്ലസാധാരണക്കാരെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളാണ് ഗാര്‍ഹിക എല്‍പിജി വില മാറാത്തതിന് കാരണം. 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകള്‍ കുടുംബങ്ങളുടെ ദൈനംദിന ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കുന്നവയാണ്. വാണിജ്യ സിലിണ്ടര്‍ വില പൂര്‍ണ്ണമായും വിപണി അധിഷ്ഠിതമാണ്. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും, സബ്‌സിഡി നല്‍കുകയും ചെയ്യുന്നു.


Read News

Back to top button