CINEMA
‘മദ്യപിക്കാതെ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ, സ്വയം വെറുത്തു’; നടന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയ്ക്ക് സംഭവിച്ചത്

ബോളിവുഡ് ഇതിഹാസമായ ഋഷി കപൂറിന്റെ വിയോഗം തനിക്കുണ്ടാക്കിയ മാനസികാഘാതം തുറന്നുപറഞ്ഞ് ഭാര്യയും നടിയുമായ നീതു കപൂർ. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ ഉറക്കം ലഭിക്കാൻ മദ്യത്തെപ്പോലും ആശ്രയിക്കേണ്ടി വന്നതായും നീതു വെളിപ്പെടുത്തി. മകൾ റിധിമ കപൂർ സാഹ്നിക്കൊപ്പം സോഹ അലി ഖാന് നൽകിയ അഭിമുഖത്തിലാണ് നീതു കപൂർ മനസ് തുറന്നത്. 2020 ഏപ്രിൽ 30നാണ് രണ്ട് വർഷത്തോളം നീണ്ട രക്താർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ഋഷി കപൂർ മരിക്കുന്നത്. ‘ഋഷി മരിച്ചശേഷം രണ്ട്, മൂന്ന് മാസത്തോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ മദ്യപിക്കാൻ തുടങ്ങി. മദ്യപിക്കാതെ എനിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന എനിക്ക് ആ അവസ്ഥ വലിയ മാനസിക പ്രശ്നമുണ്ടാക്കി. സ്വയം അങ്ങേയറ്റം വെറുപ്പ് തോന്നി. എന്റെ തല മരവിക്കുന്ന അവസ്ഥയായിരുന്നു പലപ്പോഴും. ഒടുവിൽ ഞാൻ ഡോക്ടറുടെ സഹായം തേടി. എന്റെ അവസ്ഥ സ്വയം ഇഷ്ടപ്പെടുന്നില്ലെന്നും ഞാൻ ഇങ്ങനെയൊരു ആളല്ലെന്നും ഡോക്ടറോട് പറഞ്ഞു.
Source link




