‘മോഹൻലാലിനെ സന്തോഷിപ്പിച്ചാൽ നിങ്ങൾക്ക് ഗുണമുണ്ട്; നന്മ മരമല്ല, ഫേക്ക് ആണ് ‘; മറുപടിയുമായി സീമ ജി നായർ

വിസ്മയ മോഹൻലാൽ, സീമ ജി നായർ
വിസ്മയ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് നടി സീമ ജി നായർ പ്രതികരിച്ചത്. ഇത്രയധികം വലിച്ചു കീറാൻ വിസ്മയ എന്താണ് ചെയ്തത്. ഈ ജനാധിപത്യ രാജ്യത്തിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യംപോലും ഇല്ലേ എന്നാണ് സീമ ജി നായർ ചോദിച്ചത്. ഒരു പണിയും ഇല്ലാതെ ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു. വല്ല പണിക്കും പോയി കുടുംബം പോറ്റാൻ നോക്കൂ എന്നും സീമ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എന്നാൽ ഇതിന് താഴെ ഒരാൾ പങ്കുവച്ച കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേളി മാണി സൈബർ അറ്റാക്ക് നേരിട്ടപ്പോൾ നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്നാണ് അയാൾ ചോദിച്ചത്. ഈ കമന്റിന് സീമ മറുപടി നൽകുകയും ചെയ്തു. ‘പേളി മാണി സൈബർ അറ്റാക്ക് നേരിട്ടപ്പോൾ നിങ്ങൾ ഉറങ്ങുകയായിരുന്നോ. അപ്പോൾ നിങ്ങൾ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്. കാരണം മോഹൻലാലിനെ സന്തോഷിപ്പിച്ചാൽ നിങ്ങൾക്ക് ഗുണമുണ്ട്. പേളി മാണിയെയോ രേണു സുധിയെയോ ഒക്കെ സപ്പോർട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്’-കമന്റായി കുറിച്ചു.
എന്നാൽ ഈ കമന്റിന് മറുപടിയുമായി സീമ രംഗത്തെത്തി. ‘അപ്പോൾ ഞാൻ ഉറങ്ങി’ എന്നാണ് സീമ ഇതിന് മറുപടിയായി കുറിച്ചത്. സീമയുടെ മറുപടിയെ പിന്തുണച്ച് ഒട്ടേറെ പേർ രംഗത്തെത്തി. രേണു സുധിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്തത് സീമ ജി നായരാണെന്ന് ഒരാൾ അതിന് താഴെ കമന്റായി കുറിച്ചു.
English Summary
Actress Seema G. Nair strongly condemned cyberattacks targeting Vismaya Mohanlal. This prompted a social media user to question her silence during Pearle Maaney’s past cyberbullying incident, implying favoritism. Seema responded to the critical comment with a concise “Then I slept.” This blunt reply sparked extensive online discussion among users, some defending her past actions.
RELATED TOPICS: SEEMA G NAIR, PEARLE CYBER ATTACK, SEEMA G NAIR REPLY, PEARLE MAANEY, MALAYALAM CINEMA NEWS
Business ⏭️

