ഫൺ റൈഡിന് മെൽകൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക്

അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ, എന്നിവരെ പ്രധാന കഥാപാത്രമാക്കി നിഖിൽ മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന മെൽകൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.യൗവ്വനത്തിന്റെ ആഘോഷവുമായി ഗംഭീര ഫൺ റൈഡായിരിക്കും. ചിരിയും ത്രില്ലും ഒരുക്കുന്ന ചിത്രത്തിന് സനൂപ് തൈക്കുടം ആണ് രചന. സനൂപ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് നായിക. സോഷ്യൽമീഡിയ ഇൻഫ്ളൂവൻസർ അന്നാമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അരുൺഗോപി എക്സൈറ്റ്മെന്റ്, ജസ്റ്റിൻ ആൻഡ് എക്സൈറ്റ്മെന്റ് എന്നീ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം സതീഷ് സ്റ്റാൻലി, സംഗീതം ഇലക്ട്രോണിക് കിളി. വിതരണം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ്.പി.ആർ.ഒ. ശബരി
Business ⏭️


