കൊടുമൺ പോറ്റിയിലൂടെ നാലാം തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാളികളുടെ സ്വന്തം മമ്മൂട്ടി

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി
തിരുവനന്തപുരം: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി വീണ്ടും കേരളത്തിലെത്തിച്ചു. ഇത് നാലാം തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടുന്നത്. നേരത്തെ മതിലുകൾ, വടക്കൻ വീരഗാഥ (1989), വിധേയൻ, പൊന്തൻമാട (1993), ഡോ. ബാബാ സാഹെബ് അംബേദ്കർ ( 1998) ചിത്രങ്ങിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനെയും അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം നൽകുന്നത്. നേരത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. 72ാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ചന്ദു ചാമ്പ്യൻ എന്ന ഹിന്ദി ച്ത്രത്തിലെ പ്രകടനത്തിലൂടെ ബോളിവുഡ് താരം കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ആർക്കിൾ 370യിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ ഫീച്ചർ ഫിലിം വിഭാഗത്തിൽ മൂന്ന് അവാർഡുകൾ മാത്രമാണ് മലയാളത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാലും (ഭ്രമയുഗം), മികച്ച ഗായികയ്ക്ക് വൈക്കം വിജയലക്ഷ്മിയും ( എ.ആർ.എം) പുരസ്കാരം നേടി. മലയാളത്തിലെ മികച്ച ചിത്രമായി ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ വിഭാഗത്തിൽ ആനന്ദ ജ്യോതിയുടെ ഭദ്രകാളി നാടകം പ്രത്യേക പരാമർശം നേടി.
RELATED TOPICS: KODUMAN POTTY, MAMOOTTY, BHRAMAYUGAM, NATIONAL FILM AWARD, MAMMOOTTY BEST ACTOR
Business ⏭️


