മകൻ ഒരു ട്രാൻസ്‌ജെൻഡർ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിന്റെ അവസ്ഥ എന്താണ്? മറുപടിയുമായി മാല പാർവ്വതി

മാലാ പാർവ്വതി
സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ പ്രകോപനപരമായ രീതിയിൽ കമന്റിട്ടയാൾക്ക് മറുപടിയുമായി നടി മാല പാർവ്വതി രംഗത്ത്. മാലയുടെ മകൻ ട്രാൻസ്‌ജെൻഡർ യുവതിക്ക് സന്ദേശം അയച്ചതിന്റെ പേരിൽ വലിയ വിവാദം ഉണ്ടായിരുന്നു. അന്ന് മാദ്ധ്യമങ്ങളിലടക്കം ഇതേക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ഒരാളിട്ട കമന്റിനാണ് മാല മറുപടി നൽകിയത്.
‘മകൻ ഒരു ട്രാൻസ്‌ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു.’ എന്നായിരുന്നു ഒരാൾ കമന്റായി കുറിച്ചത്. ഇതിന് താഴെയാണ് മാല മറുപടിയുമായി രംഗത്തെത്തിയത്.
സീമാ വിനീതിന്റെ കല്യാണം കഴിത്തു. അവർ കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയും അനുഭവിക്കണം. ഇപ്പോൾ ഈ കമന്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി.
കാരണം, ഈ ആരോപണത്തിന്റെ പേരിൽ, ആറ് വർഷമായി ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ മകന്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത് എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും’- മാല പാർവ്വതി കുറിച്ചു.
മാല പാർവതിയുടെ മകൻ അനന്തകൃഷ്ണൻ സോഷ്യൽ മീഡിയ വഴി തനിക്ക് അധിക്ഷേപകരമായ ടെക്സ്റ്റ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി സീമ വിനീത് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തുകയായിരുന്നു. അനന്തകൃഷ്ണൻ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും സീമ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മാലാ പാർവ്വതി തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും സീമ വ്യക്തമാക്കിയിരുന്നു.
RELATED TOPICS: MALA PARVATHY, MALA PARVATHY SON, TRANSGENDER CASE, MALA PARVATHY RESPONSE, MALA PARVATHY MAKAN CASE
Business ⏭️


