NEWS
ഈ നിയമം ജില്ലാ സെക്രട്ടറിക്ക് അറിയാമോ? അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് കിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ ∙ ആരെങ്കിലും തന്റെ നേരെ വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ആയിരിക്കുമെന്ന് ജി. സുധാകരൻ എംഎൽഎ. തന്നെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞ നാസറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടതല്ലേയെന്നും എംഎൽഎ ചോദിച്ചു. സിപിഎമ്മിനെ വിമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ആർ. നാസർ കഴിഞ്ഞ ദിവസം പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ.ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നെന്നും അതൊന്നും മനസ്സിലാക്കാതെ നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ ജില്ലാ സെക്രട്ടറിക്കോ കൂടെയുള്ളവർക്കോ ഇല്ലെന്ന് സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ വിവിധ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ നഷ്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു സുധാകരന്റെ വിമർശനം.
Source link


