CINEMA

തമന്നയുടെ രാഗിണി ലണ്ടനിൽ

തമന്ന ഭാട്ടിയ നായികയായി ശശാങ്ക് ഘോഷ് സംവിധാനം ചെയ്യുന്ന രാഗിണി 3 ലണ്ടനിൽ ആരംഭിച്ചു. ലോസ് ആഞ്ചൽസിലും ചിത്രീകരണം ഉണ്ടാകും. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ, നർഗീസ് ഫക്രി, ആയുഷ് ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. ഏകത കപൂറിന്റെ ബാലാജി മോഷൻ പിക്ചേഴ്സ് ആണ് നിർമ്മാണം. ബോളിവുഡിലെ ജനപ്രിയ ഹൊറർ ചലച്ചിത്ര പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രീകരണം ആരംഭിച്ച വിവരം തമന്ന സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. ബോളിവുഡിൽ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് തമന്ന.

2011 ൽ രാഗിണി എം.എം.എസ് എന്ന ആദ്യഭാഗത്തിൽ കൈനാസ് മോട്ടിവാല ആയിരുന്നു രാഗിണി. രണ്ടാംഭാഗമായ രാഗിണി എം.എം.എസ് 2വിൽ സണ്ണി ലിയോൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സണ്ണി ലിയോൺ എന്നായിരുന്നു കഥാപാത്രത്തിന്റെയും പേര്.


Business ⏭️

Back to top button