CINEMA

ആദ്യ ചിത്രത്തിന് ദേശീയ അവാർഡ് : അപ്രതീക്ഷിതമെന്ന് ഫാസിൽ മുഹമ്മദ്

തിരുവനന്തപുരം: ദേശീയ അവാർഡ് ആഗ്രഹിച്ചിരുന്നുവെന്നല്ലാതെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞു.

ഈ അവാർഡ് സിനിമ എന്റെ കുടുംബത്തിനും സംവിധായകരാകാൻ കൊതിക്കുന്ന എല്ലാപേർക്കും പിന്നെ പൊന്നാനി സ്വദേശികൾക്കുമായി സമർപ്പിക്കുന്നു. അവാർ‌ഡ് നിർണ്ണയത്തിൽ രാഷ്ട്രീയം കലർന്നിട്ടില്ലെന്ന് വ്യക്തമായെന്നും ഫാസിൽ പറഞ്ഞു. മലപ്പുറം പൊന്നാനി സ്വദേശിയായ ഫാസിലിന്റെ ആദ്യ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ.

കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ വിവിധ വിഭാഗങ്ങളിലായി അഞ്ച് അവാ‌ർഡുകൾ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ടെണ്ണം നേടിയിരുന്നു. ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസ മികച്ച നടിയായി. സംവിധായകൻ ഫാസിൽ മുഹമ്മദിന് മികച്ച നവാഗത സംവിധായകനായി.

പുരുഷാധികാരത്തിന്റെയും മത പൗരോഹിത്യത്തിന്റെയും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന ഒരു സ്ത്രീയുടെ സഹനങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ് സിനിമ പറയുന്നത്.


Business ⏭️

Back to top button