‘ചില കാര്യങ്ങൾ അങ്ങനെയാണ്, നമ്മൾ സ്വയം പരാജയം സമ്മതിക്കുന്നത് വരെ ആർക്കും തോൽപ്പിക്കാനാകില്ല’, വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്

നടൻ ധനുഷ്
തനിക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ധനുഷ്. ‘ക്യാപ്ടൻ മില്ലർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും , ‘രായൻ’ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടന്റെ തുറന്നുപറച്ചിൽ.
‘രായന് എനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആ വർഷം അതിനേക്കാൾ മികച്ച സിനിമകൾ വേറെയുമുണ്ടായിരുന്നു. ആ സിനിമകളെ ആളുകൾ ഏറെ ഇഷ്ടപ്പെട്ടു. ഞാൻ അതിനെ പൂർണ്ണമായും ബഹുമാനിക്കുന്നു. പണ്ട് ‘അതു ഒരു കനാ കാലം’ റിലീസ് ചെയ്തപ്പോൾ എനിക്ക് അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു. ഞാനും പ്രതീക്ഷിച്ചു അവാർഡ് കിട്ടുമെന്ന് പക്ഷേ കിട്ടിയില്ല. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു, ‘ – ധനുഷ് പറയുന്നു.
പിന്നീട് ‘പുതുപ്പേട്ടൈ’, ‘ ‘3’, ‘മയക്കം എന്ന’, ‘വട ചെന്നൈ’, ‘കർണൻ’, ‘മരിയൻ’, ‘രാഞ്ജന’ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ ഇറങ്ങിയപ്പോഴും പലരും പറഞ്ഞു എനിക്ക് അവാർഡ് കിട്ടുമെന്ന്, പക്ഷേ അപ്പോഴും കിട്ടിയില്ല. ചില കാര്യങ്ങൾ നമ്മൾ എത്ര ശ്രമിച്ചാലും അതിന്റെ വഴിയേ നടക്കും. എനിക്കും അങ്ങനെയാണ് സംഭവിച്ചത്. സിനിമ എങ്ങനെയായാലും അതിനായി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് രണ്ട് ദേശീയ അവാർഡുകൾ കൂടി കിട്ടിയിരിക്കുന്നു. നമ്മുടെ തല അജിത് സർ പറഞ്ഞതുപോലെ, നമ്മൾ സ്വയം തോൽവി സമ്മതിക്കുന്നത് വരെ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല.’- ധനുഷ് കൂട്ടിച്ചേർത്തു.
#Dhanush on National Award Controversy 👀”Raayan vida Meiyazhagan & Maharaja better films dhaan… Aana Pudhupettai, Vada Chennai, Karnan, Maryan, & Raanjhanaa National Award miss pannapo yaarum pesaala.””Inniku 90% oppose panraanga… Appo 10% kooda support pannala. Thatti… pic.twitter.com/zxyqwEZqC6
— Gv (@gowtham0725) July 26, 2026


