NEWS

കാറിന് സൈഡ് നൽകിയില്ല, ബൈക്ക് യാത്രികരെ ക്രൂരമായി മർദിച്ചു; മുഖത്ത് അടിച്ചു,ദേഹം മുഴുവൻ ചവിട്ടി


കൊച്ചി∙ തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് യാത്രക്കാരായ യുവാക്കളെ കാറിലെത്തിയ സംഘം അതിക്രൂരമായി മര്‍ദിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി (24), പ്രവീൺ കുമാർ, നിസാം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കാറിന് സൈഡ് നല്‍കാത്തതിനുള്ള ദേഷ്യമാണ് മര്‍ദനത്തിന് കാരണമാണ് യുവാക്കൾ പൊലീസിന് മൊഴി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിലെത്തിയ സംഘം റോഡിൽ വച്ച് യുവാക്കളെ മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ. പ്രതികൾ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും ദേഹം മുഴുവൻ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.


Fashion ⏭️

Back to top button