ഷോയിബുമായുള്ള വിവാഹത്തിന് വേണ്ടിയാണോ നടി ദീപിക ഇസ്ലാം മതം സ്വീകരിച്ചത്? സത്യാവസ്ഥ വെളിപ്പെടുത്തി സുഹൃത്ത്

ദീപിക കക്കർ, ഷോയിബ് ഇബ്രാഹിം
മുംബയ്: ടെലിവിഷൻ താരങ്ങളായ ദീപിക കക്കറിന്റെയും ഷോയിബ് ഇബ്രാഹിമിന്റയും വിവാഹവും മതമാറ്റ ചർച്ചങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വർഷങ്ങളായി സജീവമാണ്. ഷോയിബിനെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു ദീപിക മതം മാറിയതെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ദീപികയുടെ സുഹൃത്തും നടിയുമായ ജയതി ഭാട്ടിയ രംഗത്തെത്തി. വർഷങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിനിടെയാണ് താരം വെളിപ്പെടുത്തിയത്.
2011ൽ ‘സസുരാൽ സിമർ കാ’ എന്ന ജനപ്രിയ ടെലിവിഷൻ ഷോയിൽ അഭിനയിക്കവെയാണ് ഇരുവരും സെറ്റിൽവച്ച് പ്രണയത്തിലാകുന്നത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും ഷോയിബും 2018 ഫെബ്രുവരി 22 ന് ഭോപ്പാലിൽ നടന്ന ചടങ്ങിൽ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹിതരാവുകയായിരുന്നു. ഷോയിബിനെ വിവാഹം കഴിക്കുന്നതിന് മുന്നോടിയായാണ് ദീപിക ഇസ്ലാം മതം സ്വീകരിച്ചത് എന്നാണ് പ്രചരിച്ച വാർത്ത. എന്നാൽ വിവാഹത്തിന് വേണ്ടിയോ ആരുടെയും നിർബന്ധം മൂലമോ അല്ല ദീപിക മതം മാറിയതെന്നാണ് സുഹൃത്ത് ജയതി ഭാട്ടിയയുടെ വെളിപ്പെടുത്തൽ.
‘വിവാഹം കഴിക്കാൻ വേണ്ടിയാണോ മതം മാറിയതെന്ന് ഞാൻ ദീപികയോട് നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ അല്ലെന്നാണ് മറുപടി നൽകിയത്. വ്യക്തിപരമായ അനുഭവങ്ങളുടെയും ആത്മീയതയുടെയും വെളിച്ചത്തിലാണ് അവർ ഇസ്ലാം മതം സ്വീകരിച്ചത്. ജീവിതത്തിൽ വളരെ വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ദീപിക അജ്മീർ ശരീഫ് ദർഗയിൽ സന്ദർശനം നടത്തുന്നത്. അവിടെവച്ച് പ്രാർത്ഥനയിലൂടെ ലഭിച്ച കരുത്താണ് അവരെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ആ തീരുമാനം പൂർണമായും അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.’- ജയതി ഭാട്ടിയ പറഞ്ഞു.
ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം ‘ഫൈസ ഇബ്രാഹിം’ എന്ന പേരാണ് ദീപിക സ്വീകരിച്ചത്. മതമാറ്റത്തിലൂടെ ദീപിക ഭർത്താവിന്റെയും കുടുംബത്തിന്റെയും നിഴലിലായിപ്പോയെന്നും അവരുടെ വ്യക്തിത്വം അടിച്ചമർത്തിയെന്നുമുള്ള വിമർശനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ജയതി ഭാട്ടിയ വ്യക്തമാക്കുന്നത്. ഷോയിബുമായി പ്രണയത്തിലാകുന്ന സമയത്ത് കരിയറിൽ വളരെ മികച്ച നിലയിലായിരുന്നു ദീപിക. 2025ൽ ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിലും ഷോയിബ് താങ്ങായി ദീപികയുടെ നിന്നിട്ടുണ്ടെന്ന് ജയതി ഭാട്ടിയ കൂട്ടിച്ചേർത്തു.
‘മതപരിവർത്തനം ഒരാളുടെ സ്വാതന്ത്രയത്തെയും വ്യക്തിത്വത്തെയും തടസപ്പെടുത്താത്ത കാലത്തോളം അതിൽ തെറ്റൊന്നുമില്ല. ദീപിക ഇസ്ലാം മതം സ്വീകരിച്ചതും തല മറയ്ക്കുന്നതും സ്വന്തം ഇഷ്ടാപ്രകാരമാണ്. കുടുംബ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നോക്കി നടത്തുന്നത് വളരെ ആത്മാർത്ഥമായാണ്. ഒരു നല്ല മരുമകളായും മകളായും ജീവിക്കുക എന്നത് അവളുടെ വ്യക്തിപരമായ തീരുമാനമാണ്.’- ജയതി ഭാട്ടിയ പറഞ്ഞു.
English Summary
Actress Jayati Bhatia clarified that television star Deepika Kakar’s conversion to Islam was a deeply personal spiritual choice, not for her marriage to Shoaib Ibrahim or due to coercion. Bhatia stated Deepika, now Faiza Ibrahim, made the decision after finding strength during a difficult period at Ajmer Sharif Dargah. She also refuted claims of Kakar losing her identity post-conversion, emphasizing her autonomy.
RELATED TOPICS: DEEPIKA ISLAM CONVERSION, DEEPIKA MUSLIM CONVERSION, DEEPIKA MARRIAGE CONTROVERSY, PRAYER STRENGTH, ISLAM CONVERSION REASON
Business ⏭️


