ജിത്തു മാധവൻ ചിത്രം ടൈറ്റിൽ ടീസർ , ദീപാവലി കത്തിക്കാൻ സൂര്യയുടെ സീൻ

നസ്ലിന്റെയും സുഷിൻ ശ്യാമിന്റെയും സീൻ മാറുന്നു
സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീൻ എന്നു പേരിട്ടു . സൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ദീപാവലി റിലീസായി നവംബർ 6ന് ആവേശം പകരാൻ എത്തും. കറുപ്പ്, വിശ്വനാഥ് ആന്റ് സൺസ് എന്നീ ചിത്രങ്ങളുടെ ബ്ലോക് ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന സൂര്യ ചിത്രം എന്ന നിലയിൽ സീൻ ബോക് സ് ഒാഫീസ് ഭരിക്കും എന്ന് ഉറപ്പാണ്. 1 മിനിറ്റ് 22 സെക്കന്റ് ദൈർഘ്യം വരുന്ന ടീസറിൽ സൂര്യ വിളയാട്ടം ആണ്. വേറിട്ട ലുക്കിൽ ആണ് ടീസറിന്റെ തുടക്കത്തിൽ സൂര്യ എത്തുന്നത്. മലയാളത്തിന്റെ സുഷിൻ ശ്യാം ഒരുക്കിയ ബിജിഎം തീ കോരിയിടുന്നു.സുഷിന്റെ തമിഴ് അരങ്ങേറ്രം ആണ് സീൻ .
രോമാഞ്ചം, ആവേശം എന്നീ ബ്ളോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ നസ്റിയ നസിം ആണ് നായിക. നസ്ലിൻ നിർണായക വേഷത്തിൽ എത്തുന്നു. നസ്ലിന്റെയും തമിഴ് അരങ്ങേറ്രം ആണ്. ഇരുവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നില്ല. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിലും കേരളത്തിലുമായി ബിഗ് ബഡ്ജറ്റിൽ വൻ കാൻവാസിൽ മാസ് എന്റർടെയ്നർ ആണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, പി.ആർ.ഒ ശബരി.
Business ⏭️


