LIFESTYLE

ആനയെ കാക്കാൻ ‘കുഞ്ഞൻ പാപ്പാൻ’; ഇടംവലം ചേർന്ന് നായ, വീഡിയോ വൈറൽ


വീഡിയോയിൽ നിന്ന്

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ ആനയും നായയും തമ്മിലുള്ള അപൂർവമായൊരു കൂട്ടുകെട്ട് കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കേരളത്തിലെ ഒരു പള്ളിയിലെ പെരുന്നാളിനെത്തിയ ആനയ്‌ക്കൊപ്പം നടക്കുന്ന നായയാണ് വീഡിയോയിലെ താരം. ആനയുടെ ഇടംവലവും പിന്നാലെയും നായ നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആനയെ കാവൽ നിൽക്കുന്നതുപോലെയാണ് നായയുടെ നടത്തം. ഇതോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

‘ആനക്ക് ഇടം വലം നായ കാവൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒരു മില്യൺ വ്യൂസ് വീഡിയോ നേടികഴിഞ്ഞു. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റും ലൈക്കുമായി രംഗത്തെത്തുന്നത്.

‘സജിട്ടാ ഇവിടെ സേഫ് അല്ല’, ‘ആശാനെ വാടക വാങ്ങുമ്പോൾ. എന്റെയും കൂടെ ചേർത്ത് വാങ്ങണേ’, ‘ ലെ പട്ടി: ഞാൻ ഉള്ളത് കൊണ്ട് അവൻ അടങ്ങി നിന്നോളും. എന്നെ വല്യ പേടിയ’, ‘ആന പ്രേമി ആണെന്ന് തോന്നുന്നു’, ‘അവൻറെ നടത്താൻ കണ്ട തോന്നും അവനാണ് ഒന്നാം പാപ്പാൻ എന്ന്’ ‘അവനും ചെറിയൊരു നെറ്റി പട്ടം കെട്ടി കൊടുക്കാമായിരുന്നു’- ഇങ്ങനെ പോകുന്നു കമന്റുകൾ.


RELATED TOPICS: ELEPHANT DOG VIRAL VIDEO, GURUVAYUR ELEPHANT, KERALA VIRAL VIDEO, ELEPHANT CARETAKER DOG, SOCIAL MEDIA VIRAL


News ⏭️

Back to top button