CINEMA

മുത്തുവേൽ വരുന്നത് രജനിയുടെ ഒക്ടോബർ

തമിഴകത്തിന്റെ മാത്രമല്ല, മലയാളത്തിന്റെയും ബോക്സ് ഓഫീസും ഒക്ടോബറിനെ ഉറ്റുനോക്കുന്നു. ഒക്ടോബർ 15നാണ് രജനികാന്ത് – നെൽസൺ ചിത്രം ജയിലർ 2 റിലീസ് ചെയ്യുന്നത്. ജയിലറിന്റെ വമ്പൻ വിജയം ജയിലർ 2 ആവർത്തിക്കും എന്നാണ് പ്രതീക്ഷ. മോഹൻലാൽ, ഹൃത്വിക് റോഷൻ, മിഥുൻ ചക്രവർത്തി, ശിവരാജ്‌കുമാർ, വിജയ് സേതുപതി, ജാക്കി ഷ്രോഫ് തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്നത് ജയിലർ 2നു നൽകുന്ന ഹൈപ്പ് വളരെ വലുതാണ്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.

ഒക്ടോബർ 1ന് ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് ചിത്രം ടൈറ്റൻസ് റിലീസ് ചെയ്യും. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നു. സജിൻഗോപുവിനെയും നാലു പുതുമുഖങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന കൊല്ലംകോട്ട കമ്പനി എന്ന ആക്‌ഷൻ ചിത്രം ഒക്ടോബർ റിലീസായി ഒരുങ്ങുന്നു. ഒരു പൊലീസുകാരനും നാലു ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷണത്തിലൂടെയാണ് കഥ. കൊല്ലം കേന്ദ്രീകരിച്ചാണ് കൊല്ലംകോട്ട കമ്പനി.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘ഹെയ്‌ൽ മേരി” സെപ്തംബർ റിലീസാണ് പ്ളാൻ ചെയ്യുന്നതെങ്കിലും ഒക്ടോബറിലേക്ക് നീളാൻ സാദ്ധ്യത. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാസിനി മണിരത്നം, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിതാര, കാവ്യ രാമചന്ദ്രൻ തുടങ്ങി നീണ്ടനിരയുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടിക്കു ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രം ആണ്.

English Summary

October’s box office anticipates several major releases in Malayalam and Tamil. Rajinikanth’s “Jailer 2,” with an ensemble cast including Mohanlal, premieres October 15. Other notable Malayalam films expected are Jayasurya’s thriller “Titans” on October 1, Tinu Pappachan’s action film “Kollamkott Company,” and Kunchacko Boban’s “Hail Mary,” potentially moving to October.


Business ⏭️

Back to top button