CINEMA
ഹൈബ്രിഡ് ലൈവ് ആക്ഷനുമായി മഹാവീർ കർണ ഡിസംബർ നാലിന്

ബ്ളോക് ബസ്റ്റർ സംവിധായകൻ രമേഷ് വർമ ഒരുക്കുന്ന ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ ഡിസംബർ 4ന് ആഗോള റിലീസായി എത്തും.കർണന്റെ കാലാതീതമായ കഥയുമായി തികച്ചും പുതിയ ഒരു മേഖലയിലേക്ക് കടക്കുന്ന ചിത്രം ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
സംവിധായകൻ രമേഷ് വർമയുടെ സ്വപ്ന സിനിമ അവതരിപ്പിക്കുന്നത് ജയന്തിലാൽ ഗാഡആണ് . ആക്ഷൻ, ത്രില്ലർ, മാസ്സ് കൊമേഴ്സ്യൽ സിനിമകളിലൂടെ ശ്രദ്ധ നേടിയതാണ് രമേഷ് വർമ . ഹൈബ്രിഡ് ക്രിയേറ്റർ രാംജി ഡോട്ട് ഛായാഗ്രാഹകനായും പ്രവീൺ പുഡി എഡിറ്ററായും ഗാനരചയിതാവ് ശ്രീമാനി തിരക്കഥാകൃത്തായും ഗ്യാനി സംഗീത സംവിധായകനായും ചിത്രത്തിന്റെ ഭാഗമാണ്. പി.ആർ.ഒ : ശബരി
Business ⏭️


