NEWS

തിരുവനന്തപുരം നഗരത്തിൽ തിരക്കോടു തിരക്ക്: ഓണമായി, തിരക്കായി, നടക്കപ്പൊറുതിയില്ലാതായി


തിരുവനന്തപുരം ∙ തിരുവോണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ, നഗരത്തിൽ തിരക്കോടു തിരക്ക്. പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചാല, കിഴക്കേക്കോട്ട, പാളയം എന്നിവിടങ്ങളിൽ നിന്നു തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥ. വസ്ത്ര വിപണന ശാലകളിലും പലചരക്ക് കടകളിലും ഗ്രഹോപകരണശാലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും കുടുംബസമേതം ആളുകൾ നഗരത്തിലേക്ക് എത്തുകയാണ്. പ്രധാന റോഡുകളിൽ വാഹന ഗതാഗതം കുരുങ്ങി. പുതുമയുടെ നിറത്തിലാണ് വസ്ത്ര വിപണിയും. ഓണത്തിനായി എത്തിയ പുതിയ മോഡൽ ഷർട്ടുകൾക്കും മുണ്ടുകൾക്കും ആവശ്യക്കാർ ഏറെ. പെൺകുട്ടികൾക്കായി വിവിധ നിറങ്ങളിലും രൂപ കൽപ്പനകളിലുമുള്ള സാരികളും വിപണിയിലെത്തി. കടകളിൽ ഓണത്തിനു പ്രത്യേകം ഓഫറുകളുമുണ്ട്. ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് വൈകിട്ടാണ്.സദ്യയൊരുക്കാൻ ഓണസദ്യയ്ക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനുള്ള തിരക്കിനും കുറവില്ല. പച്ചക്കറി വിപണിയിലും പലചരക്ക് കടകളിലും രാവിലെ മുതൽ ആളുകളുടെ നിരയാണ്. കുടുംബമായി എത്തുന്നവരാണ് ഏറെയും. ഓണവിപണി സജീവമായതോടെ ചെറുകിട വ്യാപാരികൾക്കും വഴിയോര കച്ചവടക്കാർക്കും നല്ല കച്ചവടം ലഭിക്കുന്നുണ്ട്.തിരക്ക് നിയന്ത്രിക്കാൻ പ്രധാന ജംക്‌ഷനുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്ന ഇടങ്ങളിൽ പൊലീസ് നേരിട്ട് ഇടപെട്ട് വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ഓണക്കാലത്ത് നഗരത്തിൽ എത്തുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നതിനാൽ വരും ദിവസങ്ങളിൽ ഗതാഗതനിയന്ത്രണവും കൂടുതൽ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.


Fashion ⏭️

Back to top button