നയൻതാര – കവിൻ ചിത്രം ഹായ് ആഗസ്റ്റ് 28ന്

നയൻതാരയും കവിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹായ് ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. വിഷ്ണു എടവൻ ആണ് സംവിധാനം. റൊമാന്റിക് കോമഡി ഗണത്തിൽ പ്പെടുന്ന ചിത്രത്തിലൂടെ നയൻതാരയും കവിനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ആഗസ്റ്റ് 14ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. ലിഫ്ട്, ദാദ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനാണ് കവിൻ. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം വിശാൽ നായകനായും ആദ്യമായി സംവിധായകനായും എത്തുന്ന മകുടം, സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസിനൊപ്പം ആഗസ്റ്റ് 14ന് റിലീസ് ചെയ്യും.
ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് മകുടം നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയും വിശാൽ നായകനാവുന്ന 35-മത്തെ ചിത്രവുമാണ് .
Business ⏭️


