കേൾവി ശക്തിയുടെ സൂപ്പർ പവറിൽ സംഗീത് പ്രതാപ്

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ടീസർസംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ആദ്യ ടീസർ പുറത്ത്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നതാണ് കഥാതന്തു എന്ന് ടീസർ സൂചിപ്പിക്കുന്നു. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങൾ അതീവ രസകരമായും ആവേശകരമായും ടീസറിൽ അവതരിപ്പിക്കുന്നു.
കേന്ദ്ര കഥാപാത്രത്തിന് കേൾവി സംബന്ധമായ സൂപ്പർ പവർ ലഭിക്കുന്നത് കൊണ്ട് തന്നെ, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം മാജിക് സൃഷ്ടിക്കും എന്ന സൂചന ടീസർ നൽകുന്നു.അഖില ഭാർഗവൻ ആണ് നായിക, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. നടി നിലീൻ സാന്ദ്രയാണ്.
കഥ, തിരക്കഥ, സംഭാഷണം .ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്,ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ.ഒ – ശബരി
Business ⏭️


