CINEMA

ശിവാജിയുടെ രാജ്ഞിയായി ഭൂമി പെഡ്‌നേകർ

ഋഷഭ് ഷെട്ടി നായകനായി സന്ദീപ് സിംഗ് നിർമ്മിച്ച് സംവിധാനം ചെയ്യുന്ന “ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി ൽ നായികയായി ഭൂമി സതീഷ് പെഡ്‌നേകർ. രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്. ഇതിഹാസ യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജായി ഋഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ, അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവർ ഉൾപ്പടെ വൻതാരനിരയുണ്ട്. കർണാടകയിലെ ധീര യോദ്ധാവ് റാണി ബെലവാടി മല്ലമ്മയെ അവതരിപ്പിക്കാനും അവരെ സ്‌ക്രീനിൽ ജീവസുറ്റതാക്കാനും കഴിയുന്നത് ആദരവായി ആണ് താൻ കാണുന്നത് ഭൂമി പറഞ്ഞു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന ഋഷി വിർമണിയാണ്. സംഗീതം അമിത് ത്രിവേദി, വരികൾ ദേശീയ അവാർഡ് ജേതാവായ ഗാനരചയിതാവ് പ്രസൂൺ ജോഷി ആണ് . പ്രശസ്തരായ അഭിനേതാക്കളുടെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധരുടെയും വലിയ നിരയുടെ പിന്തുണയോടെ,എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും. പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്നു. പി.ആർ.ഒ – ശബരി


Business ⏭️

Back to top button