CINEMA

പാർട്ടി മൂഡിൽ കുഞ്ചാക്കോ ബോബനും പുതുമുഖങ്ങളും

40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടിയുമായി ഷിബിന ബബിൻ പക്കർ

കുഞ്ചാക്കോ ബോബനെയും ഒട്ടേറെ പുതുമുഖങ്ങളെയും അണിനിരത്തി ഫുൾ പാർട്ടി മൂഡിൽ നവാഗതയായ ഷിഫിന ബബിൻ പക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് 40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി എന്ന് പേരിട്ടു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രോമാഞ്ചം , ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ സഹസംവിധായകയായി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രം ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്ന് അനന്തു എന്ടെയ്ൻ മെന്റ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു. ഛായാഗ്രഹണം: ആൽബി ആന്‍റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരചന വിനായകക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ പി.ആർ.ഒ ആതിര ദിൽജിത്ത്.


Business ⏭️

Back to top button