CINEMA

പറക്കും തളിക സിനിമയിലെ പാട്ടിന്റെ പേരിൽ സിനിമ

അ​ടി​പ​ട​ലം​ ​ക​ളി​ ​അ​ഭ്യാ​സവുമായി
ഗണപതിയും അമീനും ന​യ​ൻ​താ​ര​ ​ച​ക്ര​വ​ർ​ത്തിയും

ദീപ​ക് ​ബാ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ടി​പ​ട​ലം​ ​ക​ളി​ ​അ​ഭ്യാ​സം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗ​ണ​പ​തി,​ ​അ​മീ​ൻ,​ ​വി​നീ​ത് ​ത​ട്ടി​ൽ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ന​യ​ൻ​‌​താ​ര​ ​ച​ക്ര​വ​ർ​ത്തി​ ​ആ​ണ് ​നാ​യി​ക.​ ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലെ പറക്കും തളിക ഇത് മനുഷ്യരെ കറക്കും തളിക എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരികളിൽനിന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​യും​ ​ടൈ​റ്റി​ൽ​ ​ലോ​ഞ്ചും​ ​ഗോ​കു​ലം​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ന​ട​ന്നു.​ ​ബാ​ല​താ​ര​മാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ന​യ​ൻ​താ​ര​ ​ച​ക്ര​വ​ർ​ത്തി​ ​ഇ​താ​ദ്യ​മാ​യാ​ണ് ​നാ​യി​ക​ ​വേ​ഷ​ത്തി​ൽ.​ ​സെ​ന്തി​ൽ​ ​കൃ​ഷ്ണ,​ ​ധ​ന​ശ്രീ​ ​സു​ധാ​ക​ര​ൻ,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​നോ​ബി,​ ​നി​തി​ൻ​ ​കാ​ട്ടാ​ക്ക​ട,​ ​സ​ഞ്ജു​ ​മ​ധു,​ ​ജി​ഷ്ണു​ ​എ​ന്നി​വ​രും​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കും.​
​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നും​ ​ഗോ​കു​ലം​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യും​ ​ഡ്രീം​സ് ​ഓ​ഫ് ​അ​ജ​യ് ​വാ​സു​ദേ​വി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ജ​യ് ​വാ​സു​ദേ​വും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ര​ച​ന​ ​അ​നി​രു​ദ്ധ്,​ ​ഷി​ജു​ ​എം.​ ​ഭാ​സ്ക​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.സം​ഗീ​തം​ ​ബി​ബി​ൻ​ ​അ​ശോ​ക്,​ ​ കോ​-​ ​പ്രൊ​ഡ്യൂ​സ​ഴ്സ് ​-​ ​ബൈ​ജു​ ​ഗോ​പാ​ല​ൻ,​ ​വി. സി​ ​പ്ര​വീ​ൺ,​ പി.​ആ​ർ.​ഒ​ ​-​ ​വാ​ഴൂ​ർ​ ​ജോ​സ്,​ ​ശ​ബ​രി


Source link

Back to top button