NEWS
വാഹനമിടിച്ച് മൂന്നു വയസ്സുകാരിയുടെ മരണം: അപകടം കൺമുന്നിൽ; നിസ്സഹായരായി മാതാപിതാക്കൾ

കാട്ടാക്കട (തിരുവനന്തപുരം) ∙ പ്രിയ മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു. വാഹനം ഉരുണ്ടു വരുന്നതു കണ്ട് മുതിർന്നവരെല്ലാം ഓടിമാറിയപ്പോൾ കുരുന്ന് ഋതുവേദയ്ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.ഒപ്പമുണ്ടായിരുന്നവർ കുട്ടിയെ വലിച്ച് എടുക്കുമ്പോൾ തലയ്ക്കു ഗുരുതര പരുക്ക്. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചു. വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു കുട്ടി മരിച്ചിരുന്നു. ബോധംകെട്ടു വീണ അമ്മ നിഷ കാട്ടാക്കടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും പാലത്തിന് ഇരുവശത്തും വൈദ്യുത വിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ, നേരെ താഴേക്ക് പോയാൽ അപകടത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നു.
Source link


