NEWS

‘മുൻപ് പരാതി പറഞ്ഞപ്പോൾ എല്ലാവരും എന്നെ കൊത്തിപ്പറിച്ചു; ഇങ്ങനെ പെരുമാറുന്നത് ശരിയല്ല’


തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. കൂടിയാലോചനയില്ലെന്ന പരാതി തനിക്കില്ലെന്നും പറയേണ്ട കാര്യങ്ങള്‍ കൃത്യമായി മുഖ്യമന്ത്രി തന്നോടു പറയുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ‘‘പല കാര്യങ്ങളും പത്രമാധ്യമങ്ങളില്‍നിന്നാണ് അറിയുന്നതെന്ന് മുന്‍പ് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്റെ മെക്കിട്ടു കേറുകയായിരുന്നു. ഇപ്പോള്‍ എന്തായാലും എനിക്കു പരാതിയില്ല. ഞാന്‍ മുന്‍പ് പരാതി പറഞ്ഞപ്പോള്‍ എല്ലാവരും കൂടി കൊത്തിപ്പറിച്ചു. പറയേണ്ടത് പാര്‍ട്ടി വേദിയില്‍ പറയണം, ഇങ്ങനെ പെരുമാറുന്നതു ശരിയല്ല തുടങ്ങി പലവിധ ഉപദേശങ്ങളായിരുന്നു. ഇപ്പോഴെന്താണു സംഭവിക്കുന്നത്. മുഖ്യമന്ത്രി അറിയിക്കേണ്ട കാര്യങ്ങള്‍ എല്ലാം എന്നെ അറിയിക്കാറുണ്ട്. കെപിസിസി പ്രസിഡന്റുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.’’ – കെ.മുരളീധരന്‍ പറഞ്ഞു.


Fashion ⏭️

Back to top button