NEWS
പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ച; നടപടിയുണ്ടാകും

ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ ഓഫിസറടക്കം 3 പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് അഡിഷനൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് അറിയിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.50നുള്ള ഡൽഹി– കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ പ്രതിപക്ഷ നേതാവിനു യാത്ര ചെയ്യാൻ കഴിഞ്ഞില്ല. വിമാനത്താവളത്തിലെ ലോഞ്ചിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു സമയത്ത് ഗേറ്റിലെത്താനായില്ല. ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്നായിരുന്നു നേരത്തേ കേരള ഹൗസ് അധികൃതരുടെ വാദം. എന്നാൽ, പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇന്നലെ അഡിഷനൽ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.
Source link


