LIFESTYLE

മലയാളികൾ സൂക്ഷിക്കണം: കണ്ണായ സ്ഥലത്ത് വൻവിലക്കുറവിൽ സ്ഥലം തരാമെന്ന് ഉടമ: ഒടുവിൽ മറച്ചുവച്ച കാരണം കണ്ടെത്തി!


ഇടക്കാലത്തെ മാന്ദ്യത്തിനുശേഷം വീണ്ടും കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖല ഉണർവിലേക്കു വരികയാണ്. പക്ഷേ മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ഊഹക്കച്ചവടക്കാരേക്കാൾ യഥാർഥ ആവശ്യക്കാരാണ് ഇപ്പോൾ വിപണിയിൽ അധികം. അതിനാൽ കഴിഞ്ഞ റിയൽ എസ്റ്റേറ്റ് ബൂം കാലത്ത് കൈയിൽ അകപ്പെട്ടു പോയ സ്ഥലങ്ങൾ തലയിൽ നിന്നൊഴിവാക്കാൻ ഊഹക്കച്ചവടക്കാർക്ക് വലിയൊരു സാധ്യതയും തെളിഞ്ഞു.ഓൺലൈൻ സാധ്യതകൾ വരെ ലഭ്യമായ ഇക്കാലത്ത് പലപ്പോഴും പ്രവാസികൾ കച്ചവടമുറപ്പിക്കുന്നത് ഓൺലൈൻ വഴിയായി മാറിയിട്ടുണ്ട്. സ്ഥലത്തിന്റെ നിലവിലെ കൈവശക്കാർ വിഡിയോ കോൾ അടക്കമുള്ള സങ്കേതങ്ങളിലൂടെ സൈറ്റ് കണ്ട് ബോധ്യപ്പെടാൻ വരെ അവസരമൊരുക്കി വാങ്ങാൻ വരുന്നവരെ വിശ്വസിപ്പിക്കുകയും ചെയ്യും. ഒപ്പം ഒരുപദേശവും സൗജന്യമായി കൊടുക്കും ‘നിങ്ങൾ പ്രവാസികളൊക്കെ ഇനി നാട്ടിലുള്ളവരെ അന്വേഷണത്തിന് വിടണമെന്നില്ല , നല്ല തോതിൽ അന്വേഷണം വരുന്ന സ്ഥലമാണ് കേട്ടോ’…അതായത് കൂടുതൽ ആളുകളെ അറിയിച്ച് സ്ഥലം കിട്ടാതാകുന്ന സാഹചര്യം ഉണ്ടാക്കേണ്ട എന്ന്. ഇത്തരം ഡയലോഗുകളിൽ കണ്ണുമടച്ച് വീഴാൻ വരട്ടെ , ഒരനുഭവം പറയാം. സഹോദരിയും ഭർത്താവും ഒരു സ്ഥലം കണ്ടുവച്ചിട്ടുണ്ട്, ചേട്ടൻ ഒന്ന് വന്ന് നോക്കിയിട്ടു വേണം, അഡ്വാൻസ് നൽകാൻ എന്ന് പറഞ്ഞാണ് രണ്ടാഴ്ച മുന്നേ എന്നെ വിളിക്കുന്നത്.ഭൂമിയുടെ പ്രാഥമിക വിവരങ്ങൾ ചോദിച്ചപ്പോൾ എന്തു കൊണ്ടും ഉത്തമമായ ഭൂമി. വ്യവസായ നഗരത്തിലെ പേരുകേട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊട്ടടുത്ത്.പതിനഞ്ചടി വീതിയുള്ള ഇന്റർലോക്ക്‌ റോഡ് , ഉടമ കുടിവെള്ള കണക്‌ഷൻ അടക്കം എടുത്തിട്ടിട്ടുണ്ട്. റവന്യൂരേഖകൾ പരിശോധിച്ചപ്പോൾ അതിനേക്കാൾ അനുകൂലം. മറ്റൊരിടത്ത് ഭൂമി സർക്കാർ ഏറ്റെടുത്തതിന് പകരമായി സർക്കാർ നൽകിയ ഭൂമി, എല്ലാ വിധത്തിലും മികച്ച ഭൂമി തന്നെ.


Source link

CINEMA

CINEMA

Back to top button