BUSINESS

ഇന്ത്യയിലെങ്ങും പെട്രോളിൽ 25% എഥനോൾ ഉടൻ? രാജ്യത്തിന്റെ ഇന്ധന നയത്തിൽ വൻ വിപ്ലവത്തിന് കളമൊരുങ്ങുന്നു


ഇന്ത്യയിൽ പെട്രോളിൽ എഥനോൾ കലർത്തുന്ന ഫ്ലെക്സ് ഫ്യുവൽ വ്യാപകമാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. അടുത്തതായി E25 ഫ്യുവൽ കൊണ്ടുവരികയാണ് ലക്ഷ്യം. ആഗോള തലത്തിൽ തന്നെ ത്വരിത ഗതിയിലാണ് ഇന്ത്യയിൽ എഥനോളിലേക്കുള്ള പരിവർത്തനം നടക്കുന്നത്.ഇതിനിടെ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ്, അടുത്ത ഘട്ടത്തിലെ എഥനോൾ ബ്ലെൻഡിങ് ഫ്യുവൽ നിബന്ധനകൾ അതിവേഗത്തിൽ നടപ്പാക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചുനിലവിൽ ലഭ്യമായിരിക്കുന്ന E20 ഇന്ധനത്തിൽ (20% എഥനോൾ + 80% പെട്രോൾ) നിന്ന് E25 (25% എഥനോൾ + 75% പെട്രോൾ) ലേക്ക് ചുവടു മാറ്റത്തിനാണ് നിലവിൽ സർക്കാർ ഒരുങ്ങുന്നത്. ക്രമാനുഗതമായി E100 ഫ്യുവൽ (100% എഥനോൾ) എന്നതാണ് ലക്ഷ്യം.എന്നാൽ ഇതിനിടെ എഥനോൾ ഇന്ധനം സംബന്ധിച്ച പരാതികളും ഉയരുന്നുണ്ട്. E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതായും,എൻജിൻ അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും സോഷ്യൽ മീഡിയയിൽ അടക്കം പരാതികൾ ഉയരുന്നു. അതേ സമയം E20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇത്തരത്തിൽ എഥനോൾ ബ്ലെൻഡിങ്ങിന്റെ അടുത്ത ഘട്ടമായ E25 നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്.മെഴ്സിഡീസ് ബെൻസിന്റെ വാദംവ്യക്തമായതും, കൃത്യമായി നിർവചിക്കപ്പെട്ടതുമായ ഒരു പദ്ധതിയാണ് എഥനോൾ ബ്ലെൻഡിങ്ങിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ടതെന്ന് ബെൻസ് വാദിക്കുന്നു. ഇത് ക്രമാനുഗതമായി നടപ്പിൽ വരുത്തണമെന്നും കമ്പനി പറയുന്നു.വാഹന നിർമാതാക്കൾക്ക് ഉയർന്ന എഥനോൾ ബ്ലെൻഡ് സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ ആവശ്യമായ സമയം നൽകണം. ഈ മാറ്റത്തിനിടെ, ഇപ്പോൾ റോഡിലുള്ള വാഹനങ്ങളുടെ താല്പര്യങ്ങൾ ഹനിക്കപ്പെടരുതെന്നും കമ്പനി പറയുന്നു.തങ്ങളുടെ പുതിയ മോഡലുകൾ E20 പെട്രോളിന് ചേർന്നതാണെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും, സി. ഇ. ഒയുമായ സന്തോഷ് അയ്യർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. പുതിയ S ക്ലാസ് ഹൈബ്രിഡ് അടക്കമുള്ള ചില വാഹന മോഡലുകൾ E25 ഫ്യുവൽ ഉപയോഗിക്കാൻ സാധിക്കുന്നവയുമാണ്.പെട്രോൾ പമ്പുകൾ പലതരം ഫ്യുവൽ ഗ്രേഡുകൾ നൽകണം. ഇത്തരത്തിൽ പഴയ വാഹനങ്ങളുള്ളവർക്ക് അവയ്ക്ക് യോജിച്ച ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരിവർത്തനംപല ആഗോള വിപണികളേക്കാളും അതിവേഗത്തിലാണ് ഇന്ത്യയുടെ E20 ഇന്ധനത്തിലേക്കുള്ള പരിവർത്തനം സംഭവിച്ചതെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ 2030 വർഷത്തോടെ E20യിലേക്ക് ചുവടു മാറാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ഇതിനും വളരെ മുമ്പ്, 2025ൽ തന്നെ ഈ ലക്ഷ്യം രാജ്യം നേടിക്കഴിഞ്ഞു. എഥനോൾ ബ്ലെൻഡിങ് ഫ്യുവൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സർക്കാർ ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിങ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.


Read News

Back to top button