LIFESTYLE

മൂന്ന് ഫോൾഡബിൾ, ഫ്ലിപ്പ്, ഒപ്പം പുത്തൻ ഫീച്ചറുകളും: സാംസംഗ് അൺപാക്ക്ഡ് ഇവന്റ് തീയതി പ്രഖ്യാപിച്ചു


സാംസംഗ് അൺപാക്ക്ഡ് ഇവന്റ് 2026

ലണ്ടൻ: സ്മാർട്ട്ഫോണുകളുടെ ലോകത്ത് പുതിയ വിപ്ലവം തീർക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസംഗ്. ഏറെനാളായുള്ള കാത്തിരിപ്പിനൊടുവില്‍ സാംസംഗ് ഗ്യാലക്‌സി അണ്‍പാക്‌ഡ് 2029ന്റെ തീയതി പ്രഖ്യാപിച്ചു. ജൂലയ് 22ന് യുകെയുടെ തലസ്ഥാനമായ ലണ്ടനിലാണ് പരിപാടി നടക്കുക.

ഗ്യാലക്‌സി അണ്‍പാക്‌ഡ് 2026ല്‍ പുതിയ ഡിവൈസുകള്‍ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. സാംസംഗിന്റെ അടുത്ത തലമുറ ഫോൾഡബിൾ സ്മാർട്ട്‌ഫോണാകും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗാലക്‌സി ഇസെഡ് ഫോൾഡ് 8, ഗാലക്‌സി ഇസെഡ് ഫോൾഡ് 8 അൾട്രാ, ഗാലക്‌സി ഇസെഡ് ഫ്ലിപ്പ് 8 എന്നിവയുൾപ്പെടെ രണ്ടിന് പകരം മൂന്ന് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

ഇത്തവണ ഇസെഡ് ഫോൾഡ്8 വിശാലമായ ഫ്രെയിമോടെ ഗാലക്സി ഇസെഡ് ഫോൾഡ്8 വൈഡ് എന്ന പേരിലാണ് വിപണിയിലെത്തുക. ഗാലക്സി ഇസെഡ് ഫ്ലിപ്പ്8 അതിന്റെ രൂപം പഴയതുപോലെ നിലനിർത്താനാണ് സാദ്ധ്യത. മൂന്നാമത്തെ ഡിവൈസ് ഫ്ലിപ്പ് ശൈലിയിലുള്ള ഫോണിന്റെ വിലകുറഞ്ഞ പതിപ്പായ ഗാലക്സി ഇസെഡ് ഫ്ലിപ്പ്8 എഫ് ഇ ആയിരിക്കും. ഇവയ്ക്ക് പുറമെ ഗാലക്സി വാച്ച്9 സീരീസും പുതിയ ഫീച്ചറുകളും അവതരിപ്പിക്കുമെന്നാണ് സാസംഗുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

അതേസമയം, ഇത്തവണയും ഗാലക്സി അൺപാക്ക്ഡ് ഇവന്റ് തത്സമയം കാണാൻ അവസരമുണ്ട്. സാസംഗ് ഡോട്ട് കോം , സാംസംഗ് ന്യൂസ് റൂം, സാംസംഗിന്റെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ പരിപാടി തത്സമയം കാണാൻ സാധിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെയാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടി കാണാൻ ആഗ്രഹിക്കുന്നവർക്ക് samsung.com/unpacked എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

ഇവന്റിന് മുൻപായി പുതിയ അപ്‌ഡേറ്റുകൾ, ടീസറുകൾ, ട്രെയിലറുകൾ, എക്സ്ക്ല്യൂസീവ് പ്രീ-ഓർഡർ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും. 999 രൂപയാണ് പ്രീ-റിസർവേഷൻ നിരക്ക്. 50,000 രൂപയുടെ വൗച്ചർ നേടാനുള്ള അവസരത്തിന് പുറമെ, രജിസ്റ്റർ ചെയ്യുന്ന ഓരോ ഉപയോക്താവിനും 2,799 രൂപയുടെ വൗച്ചറും ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ പഴയ ഡിവൈസുകൾക്ക് ഏറ്റവും ഉയർന്ന എക്സ്ചേഞ്ച് മൂല്യവും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

English Summary

Samsung has announced its Galaxy Unpacked 2029 event will take place on July 22 in London, UK. The tech giant is expected to unveil its next-generation foldable smartphones, reportedly including the Galaxy Z Fold 8 Wide, Galaxy Z Flip 8, and Galaxy Z Flip 8 FE. The Galaxy Watch 9 series is also anticipated. The event will be live-streamed at 6:30 PM IST on Samsung’s official online platforms.
RELATED TOPICS: SAMSUNG UNPACKED 2026, SAMSUNG FOLDABLE PHONES, GALAXY Z FOLD, GALAZY Z FLIP


Source link

Back to top button