NEWS

ചന്ദ്രനിൽ നഗരമുണ്ടാക്കി താമസിക്കാൻ യുഎസ്! 2000 കോടി ഡോളറിന്റെ പദ്ധതിയുമായി നാസ; മസ്കിനെ പിന്നിലാക്കി ജെഫ് ബെസോസിന് കരാർ


ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ബഹിരാകാശ ഏജൻസി നാസ പ്രഖ്യാപിച്ച 2000 കോടി ഡോളറിന്റെ ‘മൂൺ ബേസ്’ പദ്ധതിയുടെ ആദ്യഘട്ട വാണിജ്യ കരാറുകൾ പ്രഖ്യാപിച്ചു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ ആണ് കരാർ തുകയിൽ സിംഹഭാഗവും സ്വന്തമാക്കി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. അതേസമയം, ഈ രംഗത്തെ പ്രമുഖരായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് ആദ്യ റൗണ്ട് കരാറുകളിൽ ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമായി.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ താവളം നിർമിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭൂമിക്ക് പുറത്ത് മനുഷ്യരാശിയുടെ ആദ്യത്തെ സ്ഥിരമായ ഔട്ട്‌പോസ്റ്റ് ആയിരിക്കും ഇതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1. ബ്ലൂ ഒറിജിൻ: മനുഷ്യരില്ലാത്ത രണ്ട് ചാന്ദ്ര ലാൻഡറുകൾ നിർമിക്കുന്നതിനായി 46.8 കോടി ഡോളറിന്റെ വലിയ കരാറാണ് കമ്പനി നേടിയത്.


Source link

Back to top button