BUSINESS

ക്രൂഡ് ഓയിൽ വില പഴയപടിയായി ; പക്ഷെ ഇന്ത്യയിൽ പെട്രോൾ വില കുറഞ്ഞില്ല ? കണക്കു പുറത്തു വിടാതെ കേന്ദ്ര സർക്കാർ


ഹോർമൂസിലൂടെ കപ്പൽ നീക്കം തുടങ്ങിയതോടെ ക്രൂഡോയിൽ കുറഞ്ഞ് യുദ്ധത്തിന് മുൻപുള്ള നിരക്കിലെത്തി. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇതു വലിയ ആശ്വാസം. ഇറക്കുമതി ചെലവും പണപ്പെരുപ്പ ഭീഷണിയും കുറഞ്ഞത് സാമ്പത്തിക മേഖലയിൽ നേട്ടമാകും. എന്നാൽ എണ്ണകമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിൽ വർധിപ്പിച്ച പെട്രോൾ, ഡീസൽ വില ഇനിയെന്ന് കുറയ്ക്കുമെന്ന ചോദ്യമാണ് സാമ്പത്തിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. ചെലവ് യുദ്ധത്തിനു മുൻപുള്ള നിലയിൽഇറാനും യുഎസും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ക്രൂഡോയിൽ വില ബാരലിന് 75 ഡോളറിൽ താഴെയാണ്. ഇതോടെ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവും കുറഞ്ഞു. വിവിധ വിപണികളിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ക്രൂഡോയിലിന്റെ ഏകദേശ ശരാശരി വില അളക്കുന്ന ‘ ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ്’ യുദ്ധത്തിനു മുൻപുള്ള നിലയിലേക്ക് എത്തി. ഫെബ്രുവരിയിൽ ഇത് 69 ഡോളറായിരുന്നു. യുദ്ധം തുടങ്ങിയതോടെ കുതിച്ചു. മാർച്ചിൽ 113.49 ഡോളറും ഏപ്രിലിൽ 114.48 ഡോളറിലുമെത്തി. മേയിൽ ഇത് 106.23ലേക്കും ജൂണിൽ ഇത് ശരാശരി 86.31 ഡോളറിലേക്കും താഴ്ന്നു. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം ജൂൺ 24ന് ഇത് 70.71 ഡോളറിലേക്ക് എത്തി. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. കമ്പനികൾ നല്ല ലാഭത്തിൽപൊതുമേഖല എണ്ണക്കമ്പനികൾക്ക് പ്രതിദിനം 700 കോടി രൂപ വരെ നഷ്ടമുണ്ടെന്നാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപു വരെ കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. ക്രൂ‍ഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ പുതുക്കിയ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എന്നാൽ മൂന്നു പൊതുമേഖലാ കമ്പനികളും നിലവിൽ മികച്ച ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. പെട്രോൾ വിൽപന ലാഭത്തിലായെങ്കിലും ഡീസൽ നഷ്ടത്തിലാണ്. ക്രൂഡോയിൽ ഇറക്കുമതി ചെലവ് വർധിച്ചത് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി മേയിൽ പെട്രോൾ ലീറ്ററിന് 7.5 രൂപയോളം വർധിപ്പിച്ചിരുന്നു. വില നിയന്ത്രിക്കാൻ എക്സൈസ് ഡ്യൂട്ടിയിൽ 10 രൂപ കുറയ്ക്കാനും സർക്കാർ തയാറായി. എന്നാൽ പുതിയ സാഹചര്യത്തിൽ പെട്രോൾ വില ഉടനൊന്നും കുറയ്ക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ക്രൂഡോയിൽ വില കുറഞ്ഞെങ്കിലും അതിന്റെ നേട്ടം ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കാൻ കുറച്ചു ആഴ്ചകൾ കാത്തിരിക്കണം. രാജ്യാന്തര വിലയിലുണ്ടാകുന്ന മാറ്റം അന്നു തന്നെ ഇന്ത്യയിലെ വിലയിലും പ്രതിഫലിക്കണമെന്നില്ല. ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂഡോയിൽ വില വർധിച്ചെങ്കിലും രണ്ടര മാസത്തിനു ശേഷമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടിയത്. അതും വർധനയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കളിലേക്ക് കൈമാറിയത്. എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാൻ ഉയർന്ന വിലയിലെ വിൽപന കേന്ദ്രസർക്കാ‍ർ കുറച്ചു ദിവസങ്ങളും കൂടി അനുവദിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.


Source link

Back to top button