BUSINESS

വിഴിഞ്ഞം വിദേശ നിക്ഷേപം: അദാനി പോർട്സ് ഓഹരി സർവകാല ഉയരത്തിൽ; ഇടപാടിനെച്ചൊല്ലി കേരളത്തിൽ കോലാഹലം


വിഴിഞ്ഞം തുറമുഖത്തെ പ്രവർത്തനം നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയുടെ (എവിപിപി) 49% ഓഹരി സ്വിസ് ഷിപ്പിങ് ഭീമനായ എംഎസ്‍സി 13,000 കോടി രൂപയ്ക്ക് വാങ്ങുമെന്ന റിപ്പോർട്ടിന് പിന്നാലെ കുതിച്ചുകയറി സർവകാല ഉയരത്തിലെത്തി അദാനി പോർട്സ് ഓഹരി. ഇന്ന് എൻഎസ്ഇയിൽ ഓഹരിവില ഒരുവേള 1881.70 രൂപവരെ എത്തി. അദാനി പോർട്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓഹരിവിലയാണിത്. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 2.34% നേട്ടവുമായി 1853 രൂപയിൽ. 4.26 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (മാർക്കറ്റ് ക്യാപ്പ്) അദാനി പോർട്സ് ഓഹരി 2026ൽ ഇതുവരെ നിക്ഷേപകർക്ക് 25% നേട്ടം നൽകിയിട്ടുണ്ട്. 28 ശതമാനമാണ് കഴിഞ്ഞ ഒരുവർഷത്തെ മുന്നേറ്റം. കഴിഞ്ഞ 3 വർഷത്തിനിടെ ഓഹരി 150 ശതമാനവും 5 വർഷത്തിനിടെ 164 ശതമാനവും ഉയർന്നുവെന്ന് എൻഎസ്ഇയിലെ കണക്കുകൾ വ്യക്തമാക്കുന്നു.വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തന നിയന്ത്രണാവകാശവും എംഎസ്‍സിയുമായുള്ള സഹകരണവും അദാനി പോർട്സിന് വൻ കരുത്താകുമെന്ന വിലയിരുത്തിയ റേറ്റിങ് ഏജൻസികൾ ഓഹരിയുടെ ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) ഉയർത്തിയതുമാണ് ഓഹരികളെ ഇന്ന് കുതിപ്പിലേക്ക് നയിച്ചത്.അദാനി പോർട്സ് ഓഹരിക്ക് ‘‘വാങ്ങൽ’’ (ബയ്) റേറ്റിങ് നൽകിയ എംകേ ഫിനാൻഷ്യൽ സർവീസസ്, ഓഹരിക്ക് 2000 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ബയ് റേറ്റിങ് നൽകിയ മോത്തിലാൽ ഓസ്വാൾ നിശ്ചയിച്ച ലക്ഷ്യവില 2050 രൂപയാണ്. അദാനി മുൻകൂർ അനുമതി വാങ്ങിയില്ല; കേരളത്തിൽ കോലാഹലം


Source link

Back to top button