BUSINESS

പഞ്ചകർമയ്ക്ക് ജിഐ ടാഗ്, ആയുർവേദ മെഡിക്കൽ ടൂറിസം ‘ഇന്റർനാഷണലാക്കാൻ’ കേരളം ഉൾപ്പെടുന്ന ട്രാവൽ സോൺ; വൻ നിർദേശങ്ങളുമായി നിതി ആയോഗ്


ന്യൂഡൽഹി∙ഇന്ത്യയിൽ ആയുർവേദ മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തെ ഉൾപ്പെടുത്തി ‘ആഭ്യന്തര ആയുർവേദ മെഡിക്കൽ മൂല്യ യാത്രാ മേഖല’ രൂപീകരിക്കണമെന്ന് നിതി ആയോഗിന്റെ നിർദേശം.പൈതൃക മേഖലകൾ, വിദേശ ടൂറിസ്റ്റ് സർക്കീറ്റുകൾ എന്നിങ്ങനെ മെഡിക്കൽ മൂല്യ യാത്രാ മേഖലകളെ തരംതിരിക്കണം. അതിൽ വിദേശ ടൂറിസ്റ്റ് സർക്കീറ്റിൽപ്പെടുത്തി കേരളം, ആഗ്ര, ഖജുരാഹോ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മെഡിക്കൽ ടൂറിസം വികസിപ്പിക്കാനാണ് ആയുർവേദം പ്രോത്സാഹിക്കുന്നതുമായി ബന്ധപ്പെട്ട രൂപരേഖയിൽ നിതി ആയോഗ് നിർദേശം.  വാരാണസി, പ്രയാഗ്‌രാജ്, ഋഷികേശ്, ഉജ്ജയിൻ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളെയാണ് പൈതൃക ആയുർവേദ ടൂറിസത്തിനായി നിതി ആയോഗ് നിർദേശിക്കുന്നത്.  ആയുഷ് ആശുപത്രികൾക്കും വെൽനെസ് സെന്ററുകൾക്കുമായി എൻഎബിഎച്ച്  (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) മാനദണ്ഡങ്ങളുണ്ട്. എൻഎബിഎച്ച് അക്രഡിറ്റേഷനുള്ള രാജ്യത്തെ 375  ആരോഗ്യകേന്ദ്രത്തിൽ 250 എണ്ണം കേരളത്തിലാണെന്നും നിതി ആയോഗ് റിപ്പോർട്ടിലുണ്ട്. കേരളത്തിന്റെ പഞ്ചകർമയ്ക്ക് ജിഐ ടാഗ്കേരളത്തിന്റെ പഞ്ചകർമ ചികിത്സയ്ക്കും ഹിമാലയൻ ഔഷധസസ്യങ്ങൾക്കും ഭൗമ സൂചിക പദവി നൽകണമെന്ന് നിതി ആയോഗിന്റെ ശുപാർശയിലുണ്ട്. പഞ്ചകർമയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും വിധം ലോകാരോഗ്യ സംഘടനയുടെ 5 സഹകരണ കേന്ദ്രങ്ങൾ കൂടി രാജ്യത്ത് സ്ഥാപിക്കണം.ജയ്പുരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പോലുള്ള സ്ഥാപനങ്ങൾ വിദേശ പൗരന്മാർക്കായി പഞ്ചകർമ, ക്ഷരസൂത്ര തുടങ്ങിയ കോഴ്സുകൾ തുടങ്ങണം. ആയുർവേദ സസ്യങ്ങളുടെയും ഉൽപന്നങ്ങളുടെയും കയറ്റുമതി  കരാറുകളിൽ കേരളത്തിലെ തനത് ആയുർവേദ തെറപ്പികൾക്കും ഹിമാലയൻ ഔഷധസസ്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നും  നിർദേശത്തിലുണ്ട്.  മറ്റ് നിർദേശങ്ങൾ


Source link

Back to top button