BUSINESS
PAYD Insurance: വാഹന ഇന്‍ഷുറന്‍സ് ചെലവ് 40% വരെ കുറയും; വണ്ടി കുറച്ച് ഓടിക്കുന്നവര്‍ക്ക് വന്‍ ലാഭം

Auto Insurance Guide: PAYD (Pay As You Drive) ഇന്‍ഷുറന്‍സ് സ്കീമുകളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? കേരളത്തിലടക്കം വാഹന മേഖലയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ് ഈ സ്കീം. നിങ്ങള്‍ വാഹനം എത്രത്തോളം ഓടിക്കുന്നുവോ അതിനനുസരിച്ച് മാത്രം പ്രീമിയം അടയ്ക്കുന്ന രീതിയാണിത്. സാധാരണ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ചെലവ് 20- 40% വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. ‘കുറച്ച് ഓടിക്കൂ, കുറച്ച് മാത്രം പണം അടയ്ക്കൂ’ എന്ന തത്വത്തിലാണ് ഈ സ്കീം പ്രവര്‍ത്തിക്കുന്നതു തന്നെ. സാധാരണ ഇന്‍ഷുറന്‍സും PAYD-യും തമ്മിലുള്ള വ്യത്യാസംസാധാരണ ഇന്‍ഷുറന്‍സ് സീകം നിങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. ഇവിടെ നിങ്ങള്‍ വാഹനം എത്ര കിലോമീറ്റര്‍ ഓടിക്കുന്നുവെന്നത് ഒരു മാനദണ്ഡമേ അല്ല. ഇവിടെ ഒരു വര്‍ഷത്തേക്ക് നിശ്ചിത തുക പ്രീമിയമായി അടയ്ക്കണം. വാഹനം വീട്ടില്‍ വെറുതെ കിടന്നാലും മുഴുവന്‍ പ്രീമിയവും അടയ്ക്കണമെന്നതാണ് ന്യൂനത. PAYD ഇന്‍ഷുറന്‍സ് സ്കീം സാധാരണ ഇന്‍ഷുറന്‍സില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവിടെ ഒരു വര്‍ഷം വാഹനം എത്ര കിലോമീറ്റര്‍ ഓടുന്നുവെന്നതാണ് പ്രധാനം. ഓടുന്ന കിലേവമീറ്ററിന്റെ അടിസ്ഥാനത്തിലാകും പ്രീമിയം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 2500 കി.മീ, 5000 കി.മീ, 7500 കി.മീ തുടങ്ങിയ സ്ലാബുകള്‍ തെരഞ്ഞെടുക്കാം. കിലോമീറ്റര്‍ കുറയുന്തോറും പ്രീമിയവും കുറയും.നേട്ടം ആര്‍ക്കൊക്കെ?വാഹനം കുറച്ച് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് വലിയ നേട്ടമാണ് സ്കീം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, മുതിര്‍ന്ന പൗരന്മാര് പോലെ കുറച്ചു മാത്രം വാഹനം ഓടിക്കുന്നവര്‍ക്ക് സ്കീം നേട്ടമാകും. പ്രധാന വാഹനത്തിന് പുറമെ വല്ലപ്പോഴും മാത്രം പുറത്തെടുക്കുന്ന രണ്ടാമത് ഒരു വാഹനം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ സ്കീം പ്രയോജനപ്പെടുത്താം. പൊതുഗതാഗതം പ്രധാനമായും ഉപയോഗിച്ച്, ആഴ്ചാവസാനങ്ങളില്‍ മാത്രം സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ക്കും നേട്ടമാകും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്നിങ്ങള് തിരഞ്ഞെടുത്ത കിലോമീറ്റര്‍ പരിധി കഴിയുന്ന പക്ഷം വിവരം ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിച്ച് കൂടുതല്‍ റീചാര്‍ജുകള്‍ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം ലഭിക്കില്ല. കിലോമീറ്റര്‍ കൃത്യമായി കണക്കാക്കാന്‍ വാഹനത്തില്‍ ഒരു ചെറിയ ഒഡിഒ (ODO) ഉപകരണം ഘടിപ്പിക്കുകയോ, മൊബൈല്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും ഒഡോമീറ്റര്‍ റീഡിംഗ് കാണിക്കുകയോ ചെയ്യേണ്ടി വരും.എല്ലാവര്ക്കും ലഭ്യമാണോ?ഐആര്‍ഡിഎഐ (IRDAI) അനുമതിയോടെ ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ഇന്ന് PAYD ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. അതേസമയം നിങ്ങളുടെ വാഹനം വളരെ പഴയതാണെങ്കില്‍ ചില കമ്പനികള്‍ ഈ സ്കീം നല്‍കിയേക്കില്ല. കാറുകള്‍, ബൈക്കുകള്‍, സ്കൂട്ടറുകള് പോലെ എല്ലാ വാഹനങ്ങള്‍ക്കും PAYD ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാണ്. ഒരു വര്‍ഷം എത്ര രൂപ ലാഭിക്കാം?റിപ്പോര്‍ട്ടുകള്‍ പ്രകാരം സാധാരണ ഇന്‍ഷുറന്‍സ് പ്രീമിയത്തെക്കാള്‍ PAYD ഇന്‍ഷുറന്‍സ് ഉപയോക്താക്കള്‍ക്ക് ഏകദേശം 20% മുതല്‍ 40% വരെ ലാഭം നല്‍കും. ഉദാഹരണത്തിന് ഒരു സാധാരണ കാറിന്റെ പ്രീമിയം 15,000 രൂപ ആണെങ്കില്‍, കുറഞ്ഞ കിലോമീറ്റര്‍ സ്ലാബ് തിരഞ്ഞെടുക്കുന്നതിലൂടെ ഒരു വര്‍ഷം ഏകദേശം 3,000 മുതല്‍ 6,000 വരെ ലാഭിക്കാന്‍ സാധിച്ചേക്കും. ഒരു സാധാരണ ബൈക്കിന്റെ പ്രീമിയത്തില്‍ ഏകദേശം 500 മുതല്‍ 1,500 വരെ ലാഭിക്കാന്‍ സാധിച്ചേക്കും. അതേസമയം വാഹനത്തിന്റെ വില, പഴക്കം എന്നിവ ഇവിടെയും ഘടകമാണ്.
Source link


