NEWS
യൂറോപ്പിൽ താപതരംഗം കടുക്കുന്നു: മരണനിരക്കിൽ 30% വർധന; സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

പാരിസ്∙ ഫ്രാൻസിൽ താപതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ ജൂൺ അവസാനവാരം 30 % വർധനയുണ്ടായെന്ന് റിപ്പോർട്ട്. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിൽ മരിച്ചവരുടെ എണ്ണം തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ കൂടുതലാണ്. 2,025 അധിക മരണങ്ങളാണുണ്ടായതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്റ്റെഫാനി റിസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. 45 വയസിൽ കൂടുതലുള്ളവർക്കിടയിൽ മരണസംഖ്യ കൂടിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പാരിസ് മേഖലയിൽ മാത്രം കഴിഞ്ഞയാഴ്ച മരണത്തിൽ 62 ശതമാനത്തിന്റെ വർധനയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിൽ താപതരംഗ മരണം നിയന്ത്രിക്കാനാകാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ ലുകോനു സർക്കാരിനെതിരെ ഗ്രീൻ പാർട്ടി വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. അതിനിടെ, യൂറോപ്പിൽ വരുന്ന ഏതാനും ദിവസങ്ങളിൽ താപതരംഗം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Source link

