NEWS
ആറ്റിങ്ങലിൽ നദിയിലൂടെ സ്ത്രീയുടെ മൃതദേഹം ഒഴുകിയെത്തി; തിരിച്ചറിഞ്ഞത് ഐഡി കാർഡിലൂടെ

തിരുവനന്തപുരം∙ ആറ്റിങ്ങലില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തി. ശ്രീകാര്യം വലിയവിള വീട്ടില്‍ ആനന്ദവല്ലി(62)യുടെ മൃതദേഹമാണ് കൊല്ലമ്പുഴ പാലത്തിന് സമീപത്ത് നദിയില്‍ കണ്ടെത്തിയത്. കൊല്ലമ്പുഴ പാര്‍ക്കിന് സമീപത്തുനിന്നവര്‍ മൃതദേഹം ഒഴുകിപ്പോകുന്നതു കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.പിന്നാലെ ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തില്‍നിന്നു ലഭിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. റിട്ട. ഐടിഐ ഉദ്യോഗസ്ഥയായ ആനന്ദവല്ലി മകനൊപ്പം അവനവന്‍ചേരിയിലാണു താമസിച്ചിരുന്നത്. ഇന്നു രാവിലെയാണ് ഇവര്‍ വീട്ടില്‍നിന്നു പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു.
Fashion ⏭️


