BUSINESS

എസ്ബിഐ ആശ സ്‌കോളര്‍ഷിപ്പിന് സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം; 15,000 രൂപ മുതല്‍ 15 ലക്ഷം വരെ ധനസഹായം


SBI Foundation: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി എസ്ബിഐ ഫൗണ്ടേഷന്‍ നല്‍കുന്ന ‘എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്‌കോളര്‍ഷിപ്പ് 2026’ -ന് സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം. 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വിദേശത്ത് ഉന്നത പഠനം നടത്തുന്നവര്‍ക്ക് വരെ 15,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ (CSR) വിഭാഗമായ എസ്ബിഐ ഫൗണ്ടേഷന്‍ ആണ് ഈ സ്‌കീമിന് പിന്നില്‍.അപേക്ഷിക്കാനുള്ള യോഗ്യതകള്‍9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദം (UG), ബിരുദാനന്തര ബിരുദം (PG), എം.ബി.ബി.എസ് (MBBS), ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM), വിദേശത്ത് ഉന്നതപഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75% മാര്‍ക്കോ, 7.5 CGPA യോ ലഭിച്ചിരിക്കണം. SC/ ST വിഭാഗക്കാര്‍ക്ക് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.3 CGPA മതി. ഭിന്നശേഷിക്കാര്‍ക്ക് 60% മാര്‍ക്ക് മതി.അപേക്ഷിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം. ബിരുദ- ബിരുദാനന്തര പഠനം നടത്തുന്നവരുടെ വരുമാന പരിധി 6 ലക്ഷത്തില്‍ താഴെയായിരിക്കണം. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ NIRF റാങ്കിങ്ങില്‍ ടോപ്പ് 300-ല്‍ ഉള്‍പ്പെട്ടതോ, NAAC ‘A’ ഗ്രേഡോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലോ പഠിക്കുന്നവരായിരിക്കണം. എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ AIIMS അല്ലെങ്കില്‍ NIRF ടോപ്പ് 50 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവരായിരിക്കണം.ധനസഹായ തുക എത്ര സ്‌കൂള്‍ വിദ്യാര്‍ഥികള്‍ (Class 9-12): പ്രതിവര്‍ഷം 15,000 വരെ. ബിരുദം (UG): പ്രതിവര്‍ഷം 75,000 വരെ. ബിരുദാനന്തര ബിരുദം (PG): പ്രതിവര്‍ഷം 1,50,000 വരെ. എം.ബി.ബി.എസ് & ഐ.ഐ.ടി (IIT): പ്രതിവര്‍ഷം 2,00,000 വരെ. ഐ.ഐ.എം (IIM): പ്രതിവര്‍ഷം 5,00,000 വരെ. വിദേശ പഠനം (Overseas): പ്രതിവര്‍ഷം 15,00,000 വരെ.എസ്ബിഐ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധംഈ സ്‌കീമിനു കീഴില്‍ സഹായം ലഭിക്കുന്നതിന് അപേക്ഷകന് നിര്‍ബന്ധമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതുണ്ട്.മലയാളി വിദ്യാര്‍ഥികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെNAAC ‘A’ ഗ്രേഡുള്ള കേരളത്തിലെ പ്രധാന സര്‍വകലാശാലകള്‍, ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, NIT കോഴിക്കോട്, IIT പാലക്കാട്, IIM കോഴിക്കോട് എന്നിവിടങ്ങളില്‍ പഠിക്കുന്ന മലയാളികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. 50% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതിനാല്‍ മലയാളി വിദ്യാര്‍ഥിനികള്‍ക്ക് വലിയ അക്കാദമിക് അവസരമൊരുക്കാന്‍ ഈ പദ്ധതി സഹായിക്കും. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ചെലവുകള്‍, പുസ്തകങ്ങള്‍ എന്നിവയ്ക്കുള്ള സഹായം വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കാതെ ഉപരിപഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കും.അപേക്ഷിക്കേണ്ട വിധംsbiashascholarship.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അക്കൗണ്ട് ഉണ്ടാക്കി, യോഗ്യമായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത- വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. 50% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും, 50% സീറ്റുകള്‍ SC/ ST/ PwBD വിഭാഗങ്ങള്‍ക്കും മുന്‍ഗണനയോടെ നല്‍കുന്നു. മാര്‍ക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ശേഷം ഫോണ്‍ വഴിയുള്ള അഭിമുഖവും, രേഖകളുടെ പരിശോധനയും നടത്തിയാകും അന്തിമ തിരഞ്ഞെടുപ്പ്.അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് (Class 10, 12, അല്ലെങ്കില്‍ സെമസ്റ്റര്‍ മാര്‍ക്ക് ഷീറ്റ്). ആധാര്‍ കാര്‍ഡ്. കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ് (Income Certificate / Form 16A). അപേക്ഷകന്റെ എസ്ബിഐ (SBI) ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്. പ്രവേശന രേഖ, ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്. നിലവിലെ വര്‍ഷത്തെ ഫീസ് രസീത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും. ജാതി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍). NEET, JEE, CAT, GRE, GMAT സ്‌കോര്‍ കാര്‍ഡ് (ബാധകമായ കോഴ്സുകള്‍ക്ക് മാത്രം).


Read News

Back to top button