BUSINESS

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.3% നിരക്ക് വരുന്നു; സാധാരണക്കാരെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്


Merchant Discount Rate (MDR): 2,000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് യുപിഐ (UPI) ഇടപാടുകള്‍ക്ക് 0.3% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്താന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഒരുങ്ങുന്നു. വ്യക്തികള്‍ തമ്മിലുള്ള (P2P) പണമിടപാടുകളും സാധാരണക്കാരുടെ ദിവസേനയുള്ള യുപിഐ ഉപയോഗവും പൂര്‍ണ്ണമായും സൗജന്യമായി തുടരുമെങ്കിലും, വ്യാപാരികളില്‍ നിന്ന് നിരക്ക് ഈടാക്കാനാണ് പുതിയ തീരുമാനം. ഡിജിറ്റല്‍ ഇടപാടുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ കാലത്ത് യുപിഐ നിരക്കുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നത് വളരെ സ്വാഭാവികമാണ്.അറിഞ്ഞിരിക്കേണ്ട യുപിഐ അപ്‌ഡേറ്റുകള്‍2,000 രൂപയ്ക്കും അതിനു മുകളിലുമുള്ള യുപിഐ (UPI) ഇടപാടുകള്‍ക്ക് 0.3% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) അഥവാ ഇടപാട് നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഫിനാഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍്ട്ട് വ്യക്തമാക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നും ലേഖനത്തില്‍ പറയുന്നു.സാധാരണക്കാരെ ബാധിക്കുമോഇത്തരമൊരു നിരക്കു സംവിധാനം നേരിട്ട് റീട്ടെയില്‍ നിക്ഷേപകരെ ബാധിക്കുകയില്ല. യുപിഐ വഴിയുള്ള പണമിടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.ഈ നിരക്ക് പ്രധാനമായും വ്യാപാരികളെയും, ബിസിനസ് സ്ഥാപനങ്ങളെയുമാണ് ബാധിക്കുക. ഉപഭോക്താക്കളില്‍ നിന്ന് യുപിഐ വഴി പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും, പേയ്മെന്റ് കമ്പനികള്‍ക്കും നല്‍കേണ്ട ഫീസാണിത്. എന്നാല്‍ ഈ ആഘാതം വ്യാപാരികള്‍ ഉപയോക്താക്കളിലേയ്ക്ക് കൈമാറിയാല്‍ സാധാരണക്കാരെയും ബാധിക്കും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ 2,000 രൂപയോ, അതിനു മുകളിലോ ഉള്ള ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഈ 0.3% നിരക്ക് ബാധകമാവുക. വ്യക്തികളില്‍ നിന്നും വ്യാപാരികളിലേക്കുള്ള (Person-to-Merchant – കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴും മറ്റും നല്‍കുന്ന പണം) പണമിടപാടുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം അയക്കുന്നതിന് (P2P) നിരക്കുകള്‍ ഉണ്ടാകില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കുമ്പോള്‍ വ്യാപാരികള്‍ക്ക് നിലവില്‍ 1% മുതല്‍ 3% വരെയും, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 0.9% വരെയും നിരക്ക് നല്‍കേണ്ടി വരുന്നുണ്ട്. അതിനെ അപേക്ഷിച്ച് യുപിഐയിലെ 0.3% നിരക്ക് വളരെ കുറവാണ്.എന്തുകൊണ്ടാണ് നിരക്ക് ഏര്‍പ്പെടുത്തുന്നത്യുപിഐ സംവിധാനം സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് രാജ്യത്ത് ഏകദേശം 20,700 കോടി രൂപയാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനായി സബ്‌സിഡിയായി വകയിരുത്തിയിരിക്കുന്നത് വെറും 2,000 കോടി രൂപ മാത്രമാണ്. ഇത് ആകെ ചെലവിന്റെ 10% മാത്രമാണ്. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നതാണ് നിരക്ക് ഏര്‍പ്പെടുത്തുന്നതിന്റെ പ്രധാന ലക്ഷ്യം.യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ, പ്ലാറ്റ്ഫോം തകരാറിലാകാതിരിക്കാന്‍ ബാങ്കുകള്‍ക്കും, പേയ്മെന്റ് കമ്പനികള്‍ക്കും സര്‍വറുകളിലും മറ്റും വലിയ നിക്ഷേപം നടത്തേണ്ടി വരുന്നു. ഇത് അവരുടെ ചെലവ് വര്‍ധിപ്പിച്ചു. പേയ്മെന്റ് സംവിധാനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി നിലനിര്‍ത്താന്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ സബ്‌സിഡിയെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട കമ്മിറ്റികള്‍ വിലയിരുത്തിയിരുന്നു.


Read News

Back to top button