BUSINESS
Kerala Onam Benefits 2026 :സർക്കാരിന്റെ ഓണപ്പൂരം; അരിക്ക് 10.90 രൂപ, ഗോതമ്പിന് 8.70 രൂപ, 854 രൂപയുടെ സൗജന്യ ഓണക്കിറ്റ്

The Economic Times Malayalam • Updated: 7 Aug 2026, 1:17 pm ISTKerala Onam Subsidy News : കേരളത്തിലെ നീല/വെള്ള റേഷൻ കാർഡ് ഉടമകൾക്ക് കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ അരിയും, 8.70 രൂപ നിലവാരത്തിൽ ഗോതമ്പും ലഭ്യമാകും. ഓണത്തോട് അനുബന്ധിച്ച് 854 രൂപ വില വരുന്ന ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് സൗജന്യമായി നൽകുംKerala Onam Benefits 2026 :സർക്കാരിന്റെ ഓണപ്പൂരം; അരിക്ക് 10.90 രൂപ, ഗോതമ്പിന് 8.70 രൂപ, 854 രൂപയുടെ സൗജന്യ ഓണക്കിറ്റ്ഓണക്കാലത്ത് വിലക്കയറ്റം തടയാൻ കേരള സർക്കാരിന്റെ നീക്കം. അരി കിലോയ്ക്ക് 10.90 രൂപ, ഗോതമ്പ് 8.70 രൂപ നിരക്കിൽ നീല/വെള്ള റേഷൻ കാർഡുകാർക്ക് ലഭ്യമാകും. 1,65,932 മെട്രിക് ടൺ അരി, 24,506 മെട്രിക് ടൺ ഗോതമ്പ് എന്നിവ വിപണിയിലെത്തിക്കും. 53 കോടി സൗജന്യ ഓണക്കിറ്റുകൾ (Free Onam Kits) വിതരണം ചെയ്യും. ഇത് കേരളത്തിലെ 6 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഗുണം ചെയ്യും. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബാണ് ഇക്കാര്യം അറിയിച്ചത്.നീല/വെള്ള കാർഡുകൾക്ക് സബ്സിഡി മുൻഗണനേതര കാർഡ് (നീല/വെള്ള കാർഡ്) ഉള്ളവർക്ക് ഗവൺമെന്റ് നിശ്ചയിച്ച സബ്സിഡി നിരക്കിൽ അരി, ഗോതമ്പ് എന്നിവ ലഭിക്കും നീല കാർഡുള്ളവർക്ക് 3 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും, 2 കിലോഗ്രാം ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കുംഓണക്കിറ്റ് – ഒറ്റ നോട്ടത്തിൽ അന്ത്യോദയ അന്ന യോജന (AAY)/മഞ്ഞ റേഷൻ കാർഡുള്ളവർക്ക് ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സൗജന്യ കിറ്റ് ലഭിക്കും യഥാർത്ഥത്തിൽ 854 രൂപ വില വരുന്ന തുണി സഞ്ചി അടങ്ങിയ കിറ്റിൽ 16 ഇനങ്ങൾ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതൽ, ഉത്രാടം/ഒന്നാം ഓണം ദിനമായ ആഗസ്റ്റ് 25 വരെ നടക്കും.ഓണക്കിറ്റിലെ ഉല്പന്നങ്ങൾ പഞ്ചസാര – 1 കിലോ വെളിച്ചെണ്ണ – 1 ലിറ്റർ തുവരപ്പരിപ്പ് – 250 ഗ്രാം ചെറുപയർ പരിപ്പ് – 250 ഗ്രാം വൻ പയർ – 250 ഗ്രാം കടല – 500 ഗ്രാം നെയ്യ് – 100 മില്ലി ലിറ്റർ ശബരി ഗോൾഡ് ചായപ്പൊടി – 250 ഗ്രാം ശബരി പായസക്കൂട്ട് – 40 ഗ്രാം ശബരി പായസം മിക്സ് – 250 ഗ്രാം ശബരി സാമ്പാർ പൊടി – 100 ഗ്രാം ശബരി മുളകു പൊടി – 100 ഗ്രാം ശബരി മഞ്ഞൾ പൊടി – 100 ഗ്രാം ശബരി മല്ലി പൊടി – 100 ഗ്രാം ശബരി ഉപ്പു പൊടി – 1 കിലോ തുണി സഞ്ചിഓണം 2026 – മെഗാ ട്രേഡ് ഫെയർവിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഓണം മെഗാ ട്രേഡുകൾ നടത്തും. ആഗസ്റ്റ് 8 മുതൽ 25 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത് നടകക്കുക. കൂടാതെ 11 ജില്ലകളിൽ ഓണം ഡിസ്ട്രിക് ഫെയറുകൾ ആഗസ്റ്റ് 16 മുതൽ 25 വരെ നടക്കും. 126 നിയോജക മണ്ഡലങ്ങളിൽ ഓണം വിപണികൾ തുറക്കും.
Read News


