BUSINESS

കൊച്ചിന്‍ ഷിപ്പ് യാർഡ് തമിഴ്നാട്ടിലേക്ക്? 2,000 കോടിയുടെ പദ്ധതി; കേരളത്തിന് നഷ്ടം കോടികള്‍, തൊഴില്‍ നികുതി രംഗത്തും തിരിച്ചടി


Cochin Shipyard Thoothukudi Expansion: കേരളത്തിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. കേരളത്തിന്റെ മണ്ണിലിരുന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തുപകരുന്ന ഈ പൊതുമേഖല സ്ഥാപനം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലേയ്ക്കും ചിറകുവിരിക്കുന്നു. കൊച്ചിയിലെ ആസ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് തമിഴ്നാട്ടില്‍ പുതിയൊരു വികസന യൂണിറ്റ് ആരംഭിക്കുന്നത്. ഏകദേശം 2,000 കോടിയുടെ വന്‍കിട നിക്ഷേപമാണ് തൂത്തുക്കുടിയില്‍ നടക്കാന്‍ പോകുന്നത്. ഈ നിക്ഷേപം കേരളത്തിന് നേട്ടമാകില്ലെന്നതാണ് മലയാള നാടിനെ സംബന്ധിച്ചുള്ള തിരിച്ചടി. ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ആയിരകണക്കിന് തൊഴിലവസരങ്ങളും, നികുതി വരുമാനവും നേട്ടമാകുന്നതും തമിഴ്‌നാടിനായിരിക്കും.കേരളത്തിന് തിരിച്ചടി തന്നെകൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കൊച്ചിയില്‍ നിന്ന് പൂര്‍ണ്ണമായി തൂത്തുക്കുടിയിലേക്ക് മാറുന്നില്ല. പക്ഷെ പുതിയ നിക്ഷേപം പോകുന്നുവെന്നതാണ് പ്രധാനം. ഇതിന്റെ ഭാഗമായി ഭാവിയിലും തമിഴ്‌നാ്ട്ടിലേയ്ക്ക് പണമൊഴുകിയേക്കും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 2,000 കോടി രൂപയുടെ പുതിയൊരു വികസന യൂണിറ്റ് (Facility) ആരംഭിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലേലം പിടിച്ചിട്ടുണ്ട.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിക്കുന്ന പുതിയ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനും, ചെറുകിട കപ്പലുകളുടെ നിര്‍മ്മാണത്തിനും, അറ്റകുറ്റപ്പണികള്‍ക്കും കൂടുതല്‍ വാട്ടര്‍ഫ്രണ്ടും (തീരപ്രദേശം) ഭൂമിയും ആവശ്യമായി വന്നതാണ് പുതിയ സ്ഥലം കണ്ടെത്താന്‍ കാരണം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പ്രധാന ആസ്ഥാനവും, നാവികസേനയ്ക്കുള്ള കപ്പലുകള്‍ അടക്കം നിര്‍മ്മിക്കുന്ന വന്‍കിട യൂണിറ്റുകളും കൊച്ചിയില്‍ തന്നെ തുടരുമെന്നാണ് വിവരം. കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള ഭൂമിയില്‍ ഏകദേശം 4,000 കോടി രൂപയുടെ ബ്ലോക്ക് ഫാബ്രിക്കേഷന്‍ വികസന പ്രവര്‍ത്തനങ്ങളും കൊച്ചിയിലും പുരോഗമിക്കുന്നുണ്ട്. തൂത്തുക്കുടിയിലേത് ഒരു അധിക ശാഖ മാത്രമായിരിക്കും.എന്തുകൊണ്ട് തമിഴ്നാട് (തൂത്തുക്കുടി)?വിശാലമായ ഭൂമിലഭ്യതയാണ് %ൊതുമേഖല സ്ഥാപനത്തെ ആകര്‍ഷിച്ചത്. തൂത്തുക്കുടി വി.ഒ. ചിദംബരനാര്‍ (VOC) പോര്‍ട്ടില്‍ 49 ഹെക്ടര്‍ ഭൂമിയും, 7 ഹെക്ടര്‍ വാട്ടര്‍ഫ്രണ്ടും 30 വര്‍ഷത്തെ ലീസിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭ്യമായി. തൂത്തുക്കുടിയെ ഒരു ആഗോള കപ്പല്‍ നിര്‍മ്മാണ കേന്ദ്രമാക്കാന്‍ തമിഴ്നാട് സര്‍ക്കാരും, കേന്ദ്ര തുറമുഖ മന്ത്രാലയവും വലിയ ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കിയതും ആകര്‍ഷകമായി. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് വളരെ അടുത്ത സ്ഥിതിചെയ്യുന്ന തുറമുഖമായതിനാല്‍ കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്ക് ഇത് അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.കേരളത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടംനിലവിലുള്ള ഷിപ്പ്യാര്‍ഡ് കൊച്ചിയില്‍ നിന്ന് പോകുന്നില്ലെങ്കിലും, പുതിയ 2,000 കോടി രൂപയുടെ വന്‍കിട നിക്ഷേപം ഒറ്റയടിക്ക് കേരളത്തിന് നഷ്ടമാകും. പുതിയ യൂണിറ്റ് വഴി ഉണ്ടാകുമായിരുന്ന ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും, നികുതി വരുമാനവും കൂടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഭാവിയിലും ഈ യൂണിറ്റിനായി സ്ഥാപനം പണമിറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് പകരം തമിഴ്നാട്ടിലേക്ക് പോകുന്നു എന്നത് സാമ്പത്തിക രംഗത്ത് ഒരു തിരിച്ചടിയാണ്. വലിയ വ്യാവസായിക ആവശ്യങ്ങള്‍ക്കായി പെട്ടെന്ന് വലിയ ഭൂമി വിട്ടുനല്‍കാന്‍ കേരളത്തിലുള്ള പരിമിതിയാണ് ഇവിടെ പ്രകടമാകുന്നത്.നീക്കങ്ങള്‍ അതിവേഗംവി.ഒ. ചിദംബരനാര്‍ പോര്‍ട്ട് അതോറിറ്റി ക്ഷണിച്ച ആഗോള ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഭൂമി ലേലത്തില്‍ നേടിയിട്ടുണ്ട്. 306.31 കോടി രൂപ മുന്‍കൂറായി നല്‍കിയാണ് 30 വര്‍ഷത്തെ പാട്ടക്കരാറില്‍ ഈ ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക നടപടികളും, കരാറുകളും പൂര്‍ത്തിയാകുന്നതോടെ തൂത്തുക്കുടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണു വിലയിരുത്തല്‍.(മുകളിൽ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവിധ റിപ്പോര്‍ട്ടുകളും, വാര്‍ത്തകളും അടിസ്ഥാനമാക്കി മാത്രമാണ്. പുരോഗമിക്കുന്ന വിഷയമായതിനാല്‍ മാറ്റങ്ങള്‍ വരാം. അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക.)


Read News

Back to top button