BUSINESS

ബാങ്ക് ഓഫ് ബറോഡയിൽ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്; വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നും വിവരം


ഇന്ത്യയിലെ മുൻനിര ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ടുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് (Yet to independently verify) ചെയ്യുന്നു. അക്കൗണ്ട് നമ്പർ, ആധാർ വിവരങ്ങൾ, നെറ്റ് ബാങ്കിങ് വിവരങ്ങൾ ഉൾപ്പെടെ ഏകദേശം 1TB വരുന്ന സെൻസിറ്റീവായ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായും, ഇവ ഡാർക്ക് വെബ്ബിൽ ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുറിപ്പോട്ട് പ്രകാരമുള്ള വിവരങ്ങൾസേവിങ്സ് & കറന്റ് അക്കൗണ്ട് റെക്കോർഡുകൾ, കസ്റ്റമർ സപ്പോർട്ട് മെറ്റീരിൽസ്, ബ്രാഞ്ച്/എ.ടി.എം അനുബന്ധ റെക്കോർഡുകൾ, ഇന്ത്യയിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളിൽ നിന്ന് നൽകിയ ലോൺ വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നിരിക്കുന്നത്.ബ്രാഞ്ച് ഓഡിറ്റുകൾ, ലോൺ അപ്രൈസൽ രേഖകൾ, ബാങ്കിന്റെ ഇന്റേണൽ കമ്മ്യൂണിക്കേഷൻ വിവരങ്ങൾ, വിജിലൻസ് പരിശോധന സംബന്ധിച്ച റെക്കോർഡുകൾ, ബാങ്ക് ഓഫ് ബറോഡ വേൾഡ് ഓഡിറ്റ് റിപ്പോർട്ടുകൾ, വിവിധ ബ്രാഞ്ചുകളിൽ ഉൾപ്പെടെ ആപ്ലിക്കേഷൻ ഫോമുകൾ ഉൾപ്പെടെയുള്ള കസ്റ്റമർ വിവരങ്ങൾ തുടങ്ങിയവ ചോർന്നതായിട്ടാണ് വിവരം. ഹാക്കർമാർ ആരും തന്നെ ഈ ഡാറ്റ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം മുതലാണ് ഡാർക്ക് വെബ്സൈറ്റിൽ ഡാറ്റ ലഭ്യമായതെന്നാണ് വിവരം. ബാങ്ക് ഓഫ് ബറോഡയുടെ പ്രതികരണം ഉടൻ ലഭ്യമായിട്ടില്ല. ഇത്തരമൊരു സംഭവം നടന്നതായി ബാങ്ക് ഓഫ് ബറോഡ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അറിയിച്ചിട്ടില്ല. എന്നാൽ ബാങ്ക് ഓഫ് ബറോഡ ഈ വിഷയത്തിൽ ആഭ്യന്തര തലത്തിൽ പരിശോധന ആരംഭിച്ചതായി ET BFSI റിപ്പോർട്ടിൽ പറയുന്നു. ഹാക്കിങ് നടന്നിട്ടുണ്ടെങ്കിൽ എത്രത്തോളം ബാങ്ക് ഉപയോക്താക്കളെ ഇത് ബാധിക്കുമെന്ന വിവരങ്ങളും വ്യക്തമായിട്ടില്ല. റിസർവ് ബാങ്കിന്റെ സൈബർ സെക്യൂരിറ്റി റെഗുലേറ്ററായ CERT-In ഈ വിഷയത്തിൽ ഉടനടി പ്രതികരിച്ചിട്ടില്ലനിക്ഷേപകരുടെ/ഓഹരിയുടമകളുടെ ശ്രദ്ധയ്ക്ക്ഈ വിഷയത്തിൽ ബാങ്കിന്റെ പ്രതികരണം ഉടൻ തന്നെ ലഭ്യമായേക്കും. അതിനാൽ നിലവിൽ നിക്ഷേപകരോ, ഓഹരിയുടമകളോ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സൈബർ സെക്യൂരിറ്റിയും ബാങ്കുകളുംആധുനിക കാലത്ത് വലിയ കമ്പനികളും, ധനകാര്യ സ്ഥാപനങ്ങളും വർധിച്ചു വരുന്ന സൈബർ സെക്യൂരിറ്റി റിസ്ക് നേരിടുന്നതായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ജൂണിൽ ആപ്പിൾ സപ്ലൈയറായി കൂടി ബിസിനസ് ചെയ്യുന്ന ടാറ്റ ഇലക്ട്രോണിക്സിന്റെ ആപ്പിളുമായി ബന്ധപ്പെട്ട രേഖകൾ ഡാർക് വെബ്ബിൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു, Disclaimer: ഈ വിവരങ്ങളുടെ നിജസ്ഥിതി ഇക്കണോമിക് ടൈംസ് സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button