NEWS

‘സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നം; അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നത്’


തിരുവനന്തപുരം ∙ മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിന്റെ വിശാല നേതൃയോഗം സെപ്റ്റംബർ 13,14,15 തീയതികളിൽ കോഴിക്കോട് നടക്കും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ‘‘ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുക. എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നത്. സെക്രട്ടറി, സ്ഥാനത്തുനിന്ന് മാറും എന്നത് നിങ്ങളുടെ സ്വപ്നമാണ്. തോൽവിയിൽ വ്യക്തിയുടെ പിശക് കാണേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ല. അത് കേന്ദ്രകമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായത്’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.


Fashion ⏭️

Back to top button