BUSINESS
5 വര്‍ഷം മുമ്പേ ലക്ഷ്യം നേടി ഭാരതം; ഇ20 പെട്രോളിനായി എണ്ണക്കമ്പനികള്‍ ചെലവഴിച്ചത് 1.72 ലക്ഷം കോടി രൂപ, ഇനിയെന്ത്?

E20 Petrol Effect on Vehicles: ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യയുടെ എഥനോള്‍ തന്ത്രം ആഗോള ശ്രദ്ധനേടുന്നത് തുടരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ എഥനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാമിനായി 1.72 ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ധന ഇറക്കുമതി കുറയ്ക്കാനും, കര്‍ഷകര്‍ക്ക് ആശ്വാസമാകാനും ലക്ഷ്യമിട്ട് ഭാരതം നടപ്പാക്കുന്ന ഇ20 എഥനോള്‍ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക ഭാവി മാറ്റിമറിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ ഇന്ധനത്തിന്റെ ഉപയോഗം രാജ്യത്തെ കോടിക്കണക്കിന് വാഹനങ്ങളെ കട്ടപ്പുറത്താക്കുമോ എന്ന ആശങ്കയും വര്‍ധിക്കുന്നു. ഇന്ത്യയുടെ എഥനോള്‍ മിഷന്റെ വിശദാംശങ്ങളും, നിലവിലെ സാഹചര്യങ്ങളുമാണ് താഴെ പറയുന്നത്.വന്‍ ചെലവഴിക്കലിനുള്ള കാരണങ്ങള്ഇന്ത്യയെ സംബന്ധിച്ച് എണ്ണ ഇറക്കുമതി എന്നും വലിയ തലവേദനയാണ്. ഇന്ത്യയുടെ ഇന്ധന ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കുന്നത്. ഇ20 തന്ത്രം വഴി ഇന്ത്യയ്ക്ക് വലിയതോതില്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്തിന് 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണയം ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്.ഏകദേശം 3.16 കോടി ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഒഴിവാക്കാന്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കഴിഞ്ഞു. ഇ20 തന്ത്രത്തിന്റെ മറ്റൊരു വലിയ പോസിറ്റീവ് കര്‍ഷകര്‍ക്ക് ഉത്തേജനം ലഭിച്ചുവെന്നതാണ്. കരിമ്പ്, ചോളം തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 1.66 ലക്ഷം കോടി രൂപയിലധികം അധിക വരുമാനമായി ലഭിച്ചു.ഇന്ത്യ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ക്കു പുറമേ കേടായ ധാന്യങ്ങള്‍, മരാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ഉപയോഗിക്കുന്നു. ഇതും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ്. ക്രൂഡ് ഉപയോഗം കുറച്ചതോടെ പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനായി. അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലില്‍ 9.52 കോടി ടണ്ണിന്റെ കുറവാണുണ്ടായത്.ലക്ഷ്യം അതിവേഗം കൈവരിച്ച് ഇന്ത്യ പെട്രോളില്‍ 20% എഥനോള്‍ (E20) എന്ന ലക്ഷ്യം 2030 ഓടെ കൈവരിക്കുകയായിരുന്നു ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം 5 വര്‍ഷം മുമ്പ് (2025-26 ഓടെ) ഇന്ത്യ കൈവരിച്ചു കഴിഞ്ഞു. നിലവില്‍ രാജ്യത്ത് ഇ20 പെട്രോളാണ് പമ്പുകളില്‍ പ്രധാനമായും ലഭിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ രാജ്യത്തൊട്ടാകെ 501 എഥനോള്‍ ഉല്‍പ്പാദന യൂണിറ്റുകളുണ്ട്. ഇവ പൊതുമേഖലാ എണ്ണക്കമ്പനികളുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കരിമ്പ് ജ്യൂസ്, മൊളാസസ് എന്നിവയ്ക്ക് പുറമെ കേടായ ധാന്യങ്ങള്‍, ചോളം, എഫ്സിഐയുടെ അധികമുള്ള അരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അസംസ്കൃത വസ്തുക്കളില്‍ നിന്ന് ഇവര്‍ എഥനോള്‍ നിര്‍മ്മിക്കുന്നുണ്ട്.ഇ20 ഉല്‍പ്പാദനവും സംഭരണവുംസംഭരണ തുകയുടെ കണക്കുകള്‍ (പൊതുമേഖല എണ്ണക്കമ്പനികള്‍) 2023-24: 48,757 കോടി രൂപ 2024-25: 73,996 കോടി രൂപ 2025- 26 (ജൂണ്‍ വരെ): 49,577 കോടി രൂപകമ്പനികളുടെ സ്ഥാപക ശേഷിയും ഉല്‍പ്പാദനവും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (IOCL): പ്രതിദിനം 228 കിലോലിറ്റര്‍ ശേഷി (ജൂണ്‍ വരെ 712 കിലോലിറ്റര്‍ ഉല്‍പ്പാദിപ്പിച്ചു). ഭാരത് പെട്രോളിയം (BPCL): പ്രതിദിനം 200 കിലോലിറ്റര്‍ ശേഷി (76 കിലോലിറ്റര്‍ ഉല്‍പ്പാദിപ്പിച്ചു). ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL): പ്രതിദിനം 120 കിലോലിറ്റര്‍ ശേഷി (9,373 കിലോലിറ്റര്‍ ഉല്‍പ്പാദിപ്പിച്ചു).ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്- 124.98 കോടി ലിറ്റര്‍ മഹാരാഷ്ട്ര- 110.66 കോടി ലിറ്റര്‍ തമിഴ്നാട്- 92.18 കോടി ലിറ്റര്‍ കര്‍ണാടക- 79.24 കോടി ലിറ്റര്‍ ഗുജറാത്ത്- 56.29 കോടി ലിറ്റര്ഇ20 മിഷന്റെ ഭാവി എങ്ങനെ?ഇ22 മുതല്‍ ഇ30 വരെയുള്ള ഇന്ധന ഗ്രേഡിന് സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഇളവടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇ20 നിലവില്‍ വിവാദമായിരിക്കേ, ശാസ്ത്രീയ പഠനങ്ങളും വാഹന നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചകളും ഇല്ലാതെ എഥനോള്‍ തോത് 20%-ല്‍ നിന്ന് ഉയര്‍ത്താന്‍ സാധ്യതയില്ല. ഡീസലില്‍ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാനുള്ള പദ്ധതിക്കും നിലവില്‍ തീരുമാനമില്ല. പഴയ വാഹന ഉടമകള്‍ക്കായി മാത്രം ഇ10 ഇന്ധനമോ, എഥനോള്‍ ഇല്ലാത്ത പെട്രോളോ വേറെ വില്‍ക്കാനുള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അത്തരമൊരു നീക്കം നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. കാരണം ഇത്തരമൊരു നീക്കം ഇ20 യുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കും. കൂടാതെ ഇത് വിതരണ ശൃംഖലയിലെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. വരും വര്‍ഷങ്ങളില്‍ ഫ്ലെക്സ് ഫ്യുവല്‍ (Flex fuel) വാഹനങ്ങളും, ഇ-വാഹനങ്ങളും (EV) പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതിയില്‍ ഉറ്ച്ചാണ് സര്‍ക്കാരിന്റെ നീക്കം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ E20 ഇന്ധനത്തിന് അനുയോജ്യമായി ഡിസൈന്‍ ചെയ്യാത്ത പഴയ വാഹനങ്ങളില്‍ മൈലേജില്‍ 3% മുതല്‍ 5% വരെ കുറവ് നേരിട്ടേക്കാം. ഇ20 ഉപയോഗം പഴയ എഞ്ചിനുകളിലെ റബ്ബര്‍ ഹോസുകള്‍, ഗാസ്കറ്റുകള്‍ എന്നിവയില്‍ കാലക്രമേണ തേയ്മാനം വരുത്താം. ഇ20 ഉപയോഗം മൂലം വ്യാപകമായ എഞ്ചിന് തകരാറുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വാദം. പക്ഷെ ഉപയോക്താക്കളുടെ മറുപടി നേരേ തിരിച്ചാണ്. എഥനോള്‍ കര്‍ഷകര്‍ക്കും, കമ്പനികള്‍ക്കും വലിയ സാമ്പത്തിക നേട്ടം നല്‍കും. ഇതിനായി അവര്‍ ധാന്യങ്ങളും അരിയും കൂടുതലായി മാറ്റിവെക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കാം. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ സാധാരണ പെട്രോളോ, മറ്റ് എഥനോള്‍ മിശ്രിതങ്ങളോ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ ഇ20 വിവാദം ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിരുമോ എന്നു കണ്ടു തന്നെ അറിയാം.
Read News


