BUSINESS
Q1 Results: PSU ബാങ്ക് ഓഹരി വില 35 രൂപ; അറ്റാദായത്തിൽ 49% കുതിപ്പ്, 6.98 ലക്ഷം കോടി രൂപയുടെ ബിസിനസ്

പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർ സീസ് ബാങ്ക് (Indian Overseas Bank) നിലവിൽ മികച്ച ജൂൺ പാദഫലങ്ങളാണ് (Q1FY27) പ്രഖ്യാപിച്ചിരിക്കുന്നത്. അറ്റാദായത്തിൽ 49% വളർച്ചയാണ് നേടിയത്. ഇതേത്തുടർന്ന് ബാങ്കിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടായി. 35 രൂപയാണ് ഈ മിഡ്ക്യാപ് ഓഹരിയുടെ വില. ഇന്ത്യൻ ഓവർസീസ് ബാങ്ക്വിശാലമായ ശ്രേണിയിലുള്ള സേവനങ്ങളാണ് ചെന്നൈ ആസ്ഥാനമായ ഈ ബാങ്ക് നൽകുന്നത്. റീടെയിൽ, അഗ്രിക്കൾച്ചർ, എം.എസ്.എം.ഇ, കോർപറേറ്റ് ബാങ്കിങ്, അടക്കമുള്ള മേഖലകളിൽ സേവനങ്ങൾ നൽകുന്നു. സോളാർ എനർജി, ഇ.വി ലോൺ എന്നിവ ഉൾപ്പെടുന്ന ഗ്രീൻ ഫിനാൻസ് പോർട്ഫോളിയോയും ബാങ്കിന്റൈതായുണ്ട്. 67,398 കോടി രൂപയാണ് മാർക്കറ്റ് ക്യാപ്ജൂൺപാദഫലങ്ങൾബാങ്കിന്റെ അറ്റാദായം ഈ ജൂൺ പാദത്തിൽ 1,659 കോടി രൂപയാണ്. കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 1,111 കോടി രൂപയേക്കാൾ 49% ഉയർച്ചയാണിത്. കുറഞ്ഞ കിട്ടാക്കടം, ആരോഗ്യകരമായ വായ്പാ വിതരണം എന്നവയാണ് ഈ കുതിപ്പിന് പിന്നിലെ കാരണങ്ങളെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. കിട്ടാക്കടവുമായി ബന്ധപ്പെട്ട കരുതൽ ധന അനുപാതം (Provisions for bad loans) ജൂൺ പാദത്തിൽ 41% കുറഞ്ഞ് 105 കോടി രൂപയിലേത്തിക്കാൻ സാധിച്ചതും, അഡ്വാൻസസ് 23% വർധിച്ച് 3.22 ലക്ഷം കോടി രൂപയായതും നേട്ടമായി. ആഭ്യന്തര തലത്തിൽ അറ്റപലിശ മാർജിൻ മാർജിൻ 3.48%, ആഗോള തലത്തിൽ 3.37% എന്നിങ്ങനെ ഉയർന്നു. ബാങ്കിന്റെ അസറ്റ് ക്വാളിറ്റിയിലും മെച്ചമുണ്ടായി. കിട്ടാക്കടം കഴിഞ്ഞ വർഷത്തെ ജൂൺ പാദത്തിലെ 1.97% എന്ന നിലയിൽ നിന്ന് 1.33% എന്ന നിലയിലേക്ക് താഴ്ന്നു. ബാങ്കിന്റെ ആകെ ബിസിനസ് 18% ഉയർന്ന് 6.98 ലക്ഷം കോടി രൂപയിലേത്തി. ജൂൺ പാദത്തിൽ ആകെ NPA റിക്കവറി 654 കോടി രൂപയാണ്. ആഭ്യന്തര തലത്തിൽ 3,522 ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്. ഈ ജൂൺ പാദത്തിൽ മാത്രം 28 പുതിയ ബ്രാഞ്ചുകളാണ് ബാങ്ക് ഓപ്പൺ ചെയ്തത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരി ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ഇന്ന് ഇൻട്രാ ഡേ അടിസ്ഥാനത്തിൽ ഓഹരി വില 4.87% ഉയർന്ന് 35.50 രൂപ വരെയെത്തി. ഇത്തരത്തിൽ നിഫ്റ്റി പി.എ.യു ബാങ്ക് ഇൻഡെക്സിന്റെ 2.75% എന്ന ഉയരത്തെ മറികടന്നു. തുടർന്ന് 3.39% നേട്ടത്തോടെ 35 രൂപയിലാണ് എൻ.എസ്.ഇയിൽ ഓഹരി ക്ലോസിങ് നടത്തിയിരിക്കുന്നത്. ഈ ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 41.80/31.20 രൂപ നിലവാരങ്ങളിലാണ്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


