BUSINESS

KGF: ലോകത്തെ മയക്കിയ ഭാരതത്തിന്റെ ‘തങ്കക്കുടം’ അടച്ചുപൂട്ടാനുള്ള കാരണം എന്ത്? ഇന്ത്യയിലെ ‘ലിറ്റിൽ ഇംഗ്ലണ്ട്’


Bharat Gold Mines Limited: ഇന്ത്യക്കാരുടെ സ്വർണ്ണഭ്രമം ലോകമെങ്ങും പാട്ടാണ്. ഇന്ന് ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ്ണം ഇറക്കുമതി ചെയ്താണ് ആഗോള ശ്രദ്ധനേടുന്നത്. എന്നാൽ ഒരുകാലത്ത് ഇന്ത്യയുടെ സ്വർണ്ണത്തിനായി ലോകം ക്യൂ നിന്നിരുന്നു. ഇന്ത്യയിലെ ‘ലിറ്റിൽ ഇംഗ്ലണ്ട്’ എന്ന് അറിയപ്പെട്ടിരുന്ന, അഭിമാനമായ കോളാർ സ്വർണ്ണ ഖനി (KGF) യുടെ ഉദയവും, അസ്തമയവും എങ്ങനെയെന്നാണ് ഇന്ന് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ടൺ കണക്കിന് സ്വർണ്ണം വിളയിച്ച മണ്ണ് ഒടുവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, വെല്ലുവിളികളും കാരണം എന്നെന്നേക്കുമായി നിശ്ചലമായതിന്റെ കഥയറിയാം. ലോകത്തെ മയക്കിയ ഇന്ത്യ തങ്കക്കുടം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായിരുന്നു കെജിഎഫ്. ചരിത്രപരമായി ഇന്ത്യയിലെ ഏറ്റവും വലുതും, ആഴമേറിയതുമായ ഖനിയും ഇതു തന്നെ. കർണാടകയിലാണ് ഈ ഖനി സ്ഥിതിചെയ്യുന്നത്. 2001 ഫെബ്രുവരി 28 -നാണ് ഖനിയുടെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചത്.പ്രവർത്തനം നിർത്താനുള്ള കാരണങ്ങൾഖനി വളരെ ആഴത്തിലായിരുന്നു. ഏതാണ് ഭൂനിരപ്പിൽ നിന്ന് ഏകദേശം 3 കിലോമീറ്ററിലധികം (10,000 അടിയിലധികം) താഴെയായിരുന്നു പ്രവർത്തനങ്ങൾ. താഴേക്ക് പോകുന്തോറും ചൂടും, അപകടസാധ്യതയും വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഖനനം ചെയ്‌തെടുക്കാനുള്ള ചെലവ് കുതിച്ചുയർന്നു. തുടർച്ചയായ ഖനനം മൂലം ഖനിയിലെ ഉയർന്ന ഗുണനിലവാരമുള്ള സ്വർണ്ണ നിക്ഷേപം ഭൂരിഭാഗവും തീർന്നതും പ്രവർത്തനങ്ങൾ നിർത്താൻ കാരണമായി. അവശേഷിച്ച കുറഞ്ഞ അളവ് സ്വർണ്ണത്തിന് വേണ്ടി വലിയ തുക മുടക്കാൻ ഖനി നടത്തിപ്പുകാരായ ‘ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ്’ (BGML) തയ്യാറല്ലായിരുന്നു. കൂടാതെ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു. ഇതോടെ കെജിഎഫ് പൂട്ടാൻ സർക്കാർ തീരുമാനിച്ചു. ആഗോള ശ്രദ്ധ നേടാനുള്ള കാരണങ്ങൾലോകത്തെ തന്നെ ഏറ്റവും ആഴമേറിയ ഖനികളിലൊന്നായിരുന്നു ഇത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ ഖനിയായിരുന്നു കെജിഎഫ്. ഖനന ആവശ്യങ്ങൾക്കായി 1902 -ൽ ഏഷ്യയിലെ തന്നെ ആദ്യത്തെ ജലവൈദ്യുത പദ്ധതികളിൽ ഒന്നായ ശിവനസമുദ്രയിൽ നിന്ന് ഇവിടേക്ക് വൈദ്യുതി എത്തിച്ചു. ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ലഭിച്ച നഗരമായി ഇതോടെ കോളാർ മാറി. നൂറ്റാണ്ടുകളോളം പ്രവർത്തിച്ച ഈ ഖനിയിൽ നിന്ന് ടൺ കണക്കിന് ശുദ്ധമായ സ്വർണ്ണമാണ് പുറത്തെടുത്തത്. ഇത് ലോകത്തെ മൊത്തം അമ്പരപ്പിച്ചിരുന്നു. കോളാറിലെ ഉയർന്ന നിലവാരമുള്ള സ്വർണ്ണത്തിനായി മറ്റു രാജ്യങ്ങൾ ക്യൂ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ എൻജിനീയർമാരും, തൊഴിലാളികളും ഇവിടെ തമ്പടിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ആഡംബര ജീവിതരീതികൾ കാരണം ഈ പ്രദേശം ‘ലിറ്റിൽ ഇംഗ്ലണ്ട്’ എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു.


Read News

Back to top button