BUSINESS

ഇന്ത്യൻ മണ്ണിലെ മഹാശേഖരം; ലക്ഷം കോടികളുടെ ‘നിധി’ പിടിക്കാൻ യുദ്ധം, റിലയൻസും, അദാനിയും നേർക്കു നേർ


കർലാപാട്ട് ബോക്സൈറ്റ് ഖനി (Karlapat Bauxite Mine).. ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന, അതിനായി പരസ്പരം ‘യുദ്ധം’ നടത്തുന്ന 220 ദശലക്ഷം ടൺ ശേഷിയുള്ള ഖനിയാണിത്. സാക്ഷാൽ മുകേഷ് അംബാനിയുടെ റിലയൻസും, അദാനി ഗ്രൂപ്പും, വേദാന്തയും അടക്കമുള്ള കോർപ്പറേറ്റ് ഭീമൻമാർ മോഹിക്കുന്ന ഈ ഖനിക്ക് എന്താണ് ഇത്ര പ്രത്യേകത? ചൈനയുടെ ബിസനസ് താല്പര്യങ്ങൾക്ക് പോലും വെല്ലുവിളി സൃഷ്ടിക്കാൻ ശേഷിയുള്ള ഖനി കൂടിയാണിത്. കർലാപാട്ട് ഖനി ഒഡീഷയിലെ കലാഹാൻഡി ജില്ലയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഈ വർഷം ശ്രദ്ധേയമായ ധാതു ലേലങ്ങൾ നടന്ന സംസ്ഥാനമാണ് ഒഡീഷ. അദാനി എന്റർപ്രൈസസ്, റിലയൻസ് ഇൻഡസ്ട്രീസ് , വേദാന്ത അലൂമിനിയം , ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജിൻഡാൽ ഗ്രൂപ്പിന് കീഴിലുള്ള പവർ കെം, പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ തുടങ്ങിയവരെല്ലാം കർലാപാട്ട് ഖനിയുടെ ടെൻ‍ഡറിൽ പങ്കെടുത്തിട്ടുണ്ട്ഈ ബ്ലോക്കിൽ മാത്രം 220 ദശലക്ഷം ടൺ ബോക്സൈറ്റാണ് 3,100 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്നത്. ഇന്ത്യയിൽ അവശേഷിക്കുന്ന, ഖനനം നടക്കാത്ത വൻ ധാതു നിക്ഷേപമാണ് ഇവിടെയുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യമുള്ള അലൂമിനിയം ഇവിടെ നിന്ന് വേർതിരിച്ചെടുക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബോക്സൈറ്റ്, ലിഥിയം എന്നിവയുടെ വൻ ശേഖരം ഭാവി ബിസിനസുകളെ സംബന്ധിച്ച് നിർണായകമാണ്. ഇത്തരത്തിൽ ലക്ഷം കോടികളുടെ മൂല്യം വരുന്ന ധാതു ശേഖരമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ വൻകിട ബിസിനസ് ഗ്രൂപ്പുകൾ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് പകരം അവയുടെ ഉല്പാദനം തന്നെ നടത്തി ലാഭം പലമടങ്ങായി വർധിപ്പിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ അടക്കമുള്ള ഘടകങ്ങൾ റോ മെറ്റീരിയൽസുമായി ബന്ധപ്പെട്ട റിസ്ക് വർധിപ്പിക്കുന്നതിനിടെയാണിത്.വർഷങ്ങളായി അലൂമിനിയം ഉല്പാദക കമ്പനികൾ കോൺട്രാക്ടുകൾ വഴിയോ, ഓപ്പൺ മാർക്കറ്റ് വിനിമയത്തിലൂടെയോ ബോക്സൈറ്റ് വാങ്ങുകയാണ് ചെയ്യുന്നത്. ഈ ട്രെൻഡിനാണ് ഇപ്പോൾ മാറ്റം വരുന്നത്. പതിറ്റാണ്ടുകളായി സപ്ലൈ നടത്തി വരുന്ന ഖനികളിൽ ഉല്പാദകരുടെ ചെലവ്, കമ്മോഡിറ്റി വിലയിലെ കയറ്റിറക്കങ്ങൾ തുടങ്ങിയവ ഇവ വാങ്ങുന്ന കമ്പനികളുടെ ലാഭ മാർജിനെ വലിയ തോതിൽ ബാധിച്ചിരുന്നു. ഇവിടെയാണ് സ്പോട് മാർക്കറ്റ് പർച്ചേസ് ഒഴിവാക്കുക എന്ന ആശയം ഉദിച്ചത്നിലവിൽ രാജ്യത്ത് ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന ഇ.വി, റിന്യൂവബിൾ എനർജി, ഇൻഫ്രാസ്ട്രക്ചർ, പവർ ട്രാൻസ്മിഷൻ, റെയിൽവെ വികസനം എന്നിവയ്ക്കെല്ലാം ബോക്സൈറ്റ്/അലൂമിനിയം ധാതുക്കൾ അത്യന്താപേകേഷിതമാണ്. ഇത്തരത്തിൽ ഭാവി ബിസിനസ് സാധ്യതകൾ കൂടി മുന്നിൽക്കണ്ടാണ് കോർപറേറ്റുകൾ കരുക്കൾ നീക്കുന്നത്. നിക്ഷേപകർ ഉറ്റു നോക്കുന്ന ലേലംഒഡീഷ ഗവൺമെന്റ് കർലാപാട്ട് ഖനിയും മറ്റ് 10 മിനറൽ ബ്ലോക്കുകളുമാണ് 2026 മെയ് 29ാം തിയ്യതി ലേലത്തിന് വെച്ചത്. റിസർവ് പ്രൈസ് എന്ന നിലയിൽ 35% ആണ് നിശ്ചയിച്ചതെങ്കിലും സംസ്ഥാനത്ത് പൊതുവെയുള്ള ബോക്സൈറ്റ് ബ്ലോക്ക് ബിഡ്ഡിങ്ങുകളിൽ 72-126% വരെ ലേലത്തുക ഉയരാറുണ്ട്. അതേ സമയം കർലാപാട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ രാജ്യത്തെ കോർപറേറ്റ് ഭീമൻമാർ മത്സരിക്കുമ്പോൾ ലേലത്തുക പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.


Read News

Back to top button