NEWS
30 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വരണ്ട കാലാവസ്ഥ; ബ്രിട്ടനിൽ ഉഷ്ണതരംഗം തുടരുന്നു, ജലക്ഷാമ ആശങ്ക ശക്തം

ലണ്ടൻ ∙ ബ്രിട്ടന്റെ വിവിധ പ്രദേശങ്ങളിൽ രണ്ടാഴ്ചയായി തുടരുന്ന ഉഷ്ണതരംഗം രാജ്യത്തെ 30 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വരണ്ട കാലാവസ്ഥയിലേക്ക് നയിക്കുന്നു. ഇംഗ്ലണ്ടിൽ 15 ദിവസമായി അളക്കാവുന്ന മഴ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 1996 ജൂണിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ മഴയില്ലാ കാലയളവാണിതെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു. ഹെറിഫോർഡ്ഷയറർ റോസ്ഓൺവൈ നഗരത്തിൽ തുടർച്ചയായി 14 ദിവസമായി 27 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. രാജ്യത്ത് 30 ഡിഗ്രിക്ക് മുകളിലുള്ള ചൂട് 13 ദിവസം തുടർന്നതും 2006ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചൂട് അനുഭവമായി മാറി. എന്നാൽ 1976 ലെ 16 ദിവസത്തെ റെക്കോർഡ് മറികടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചന മെറ്റ് ഓഫീസ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൻ പ്രകാരം ബ്രിട്ടനിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ പതിവായും ദൈർഘ്യമേറിയതുമായും തീവ്രമായും മാറുകയാണെന്ന് വ്യക്തമാക്കുന്നു. 2026ൽ മാത്രം മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 35 ഡിഗ്രിക്ക് മുകളിലുള്ള താപനില രേഖപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കാലാവസ്ഥാ ചരിത്രത്തിൽ ആദ്യമായാണെന്നാണ് മെറ്റ് ഓഫീസ് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നത്.
Fashion ⏭️


