BUSINESS

Federal Bank Q1 Results: ‘എണ്ണം പറഞ്ഞ’ ബിസിനസ് പ്രകടനവുമായി ഫെഡറൽ ബാങ്ക്; പറന്നു കയറി ഓഹരി വില


മികച്ച ബിസിനസ് പ്രകടനവുമായി കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്. 2026 ജൂൺ 30 ന് അവസാനിച്ച, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയോളമായി മാറി. കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യ പാദത്തേക്കാൾ 36.57% വർദ്ധനവോടെ അറ്റാദായം 1176 .93 കോടി രൂപയായി ഉയർന്നു. കാസാ (CASA – Current Account and Savings Account) നിക്ഷേപം 18.26%, ഫീ വരുമാനം 21.71%, അറ്റപലിശ വരുമാനം 26.06% എന്നിങ്ങനെയും വളർച്ച രേഖപ്പെടുത്തി. ഫെഡറൽ ബാങ്ക് ഓഹരികളിൽ ഇന്ന് കുതിപ്പ് പ്രകടമായിഫെഡറൽ ബാങ്ക് – ജൂൺ പാദഫലങ്ങൾബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 13.05% വർധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37% വർദ്ധനവോടെ 320117.66 കോടി രൂപയായി. കാസാ നിക്ഷേപം 188 ബേസിസ് പോയിന്റുകൾ വർധിച്ച് ആകെ നിക്ഷേപത്തിന്റെ 32.23% എന്ന നിലയിലെത്തി. പ്രവാസിനിക്ഷേപം 14.24% വർദ്ധനയോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസി നിക്ഷേപത്തിൽ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് നേടി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 14.94% വർദ്ധനവോടെ 281239 .54 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 22.96%, കൊമേഷ്യൽ വെഹിക്കിൾ/ കൊമേഷ്യൽ എക്വിപ്മെന്റ് വായ്പകൾ 21.07%, ഗോൾഡ് ലോൺ 33%, ക്രെഡിറ്റ് കാർഡ് 36%, പ്രോപ്പർട്ടി ലോൺ 21% എന്നിങ്ങനെയും വർധന നേടി. 16.12% വർദ്ധനവോടെ കോർപറേറ്റ് വായ്പകൾ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു. വരവ്- ചെലവ് അനുപാതം 239 ബേസിസ് പോയിന്റുകളുടെ നേട്ടത്തോടെ 52.50 ശതമാനമായി. ആസ്‌തിയിന്മേലുള്ള ആദായം 1.22% ഓഹരിമേലുള്ള ആദായം 12.01%, പ്രതി ഓഹരി ബുക്ക് വാല്യൂ 161 .87 രൂപ എന്നിങ്ങനെ ഉയർന്നു1541.30 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.52 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞനിരക്കിലെത്തിക്കാനും ബാങ്കിന് സാധിച്ചു. അറ്റനിഷ്‌ക്രിയ ആസ്തി 506.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.18 ശതമാനമാണിത്. 87.37 ശതമാനമാണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തിൽ തുടങ്ങിയ 10 ശാഖകൾ കൂടിച്ചേരുമ്പോൾ ഫെഡറൽ ബാങ്കിന് നിലവിൽ 1650 ബാങ്കിംഗ് ഔട്ട് ലെറ്റുകളുണ്ട്ഫെഡറൽ ബാങ്കിന്റെ പ്രതികരണംട്രഷറിക്ക് കടുത്ത വെല്ലുവിളികൾ നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബാങ്കിന്റെ ലാഭം ഏകദേശം 37% വർദ്ധിച്ചതായി ഫെഡറൽ ബാങ്ക് എം.ഡി & സി.ഇ.ഒ കെ വി എസ് മണിയൻ പറഞ്ഞു. വിപണിയിലെ ലാഭമല്ല, മറിച്ച് കോർ ബിസിനസാണ് വരുമാനത്തിന്റെ സ്രോതസ്സെന്നാണ് ഇത് സൂചിപ്പിക്കുന്നത്…അറ്റപലിശ വരുമാനത്തിൽ 26% വളർച്ച നേടാൻ സാധിച്ചത് അറ്റ പലിശ മാർജിനിൽ ഉണ്ടായ വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി 0.18% ആണ്, ഇത് ബാങ്കിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം പറഞ്ഞു. ഫെ‍ഡറൽ ബാങ്ക് ഓഹരികൾഇന്ന് വാരാന്ത്യ ദിനത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ 6.85% നേട്ടത്തോടെ 349 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ഇത് 52 ആഴ്ച്ചകളിലെ ഉയർന്ന നിലവാരമാണ്. മി‍ഡ്ക്യാപ് സെഗ്മെന്റിൽ ഉൾപ്പെടുന്ന ബാങ്കിന്റെ മാർക്കറ്റ് ക്യാപ് നിലവിൽ 86,165 കോടി രൂപയാണ്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button