AUTO

‘ഗട്ട കുസ്തി 2’ വിജയത്തിന് പിന്നാലെ സംവിധായകന് ഇന്നോവ ഹൈക്രോസ് സമ്മാനിച്ച് വിഷ്ണു വിശാൽ


സിനിമയിലെ വിജയങ്ങൾ പലപ്പോഴും ആളുകളെ മാറ്റാറുണ്ട്, എന്നാൽ ചില സൗഹൃദങ്ങൾ അങ്ങനെയല്ല. അത് വിജയത്തിലും പരാജയത്തിലും ഒരേപോലെ കൂടെ നിലനിൽക്കും. കഴിഞ്ഞ പതിനൊന്ന് വർഷമായി തന്റെ സുഖ ദുഖങ്ങിൽ കൂടെ നിന്ന് സംവിധായകന് ഇന്നോവ ഹൈക്രോസ് സമ്മാനിച്ചിരിക്കുകയാണ് നടനും നിർമാതാവുമായ വിഷ്ണു വിശാൽ. തനിക്ക് വൻ വിജയം സമ്മാനിച്ച ‘ഗട്ട കുസ്തി 2’ എന്ന ചിത്രത്തിന്റെ സംവിധായകൻ ചെല്ല അയ്യാവുവിനാണ് വിഷ്ണു പുതിയൊരു കാർ സമ്മാനമായി നൽകിയിരിക്കുന്നത്.പതിനൊന്ന് വർഷത്തെ സൗഹൃദംവെറുമൊരു സമ്മാനം എന്നതിലുപരി ഈ കാറിന് പിന്നിൽ നീണ്ട 11 വർഷത്തെ ആഴമേറിയ സൗഹൃദത്തിന്റെ കഥയുണ്ടെന്ന് വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പ്രിയ സുഹൃത്തിന്റെ ആദ്യ കാർ എനിക്ക് നൽകണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.ഐശ്വര്യ ലക്ഷ്മി, മോക്ഷ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഗട്ട കുസ്തി 2’ തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയോടെയാണ് മുന്നേറുന്നത്. സിനിമയുടെ വൈകാരികമായ കഥാതന്തുവും മികച്ച പ്രമോഷനുമാണ് ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിച്ചത്.ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമാണ് ഹൈക്രോസ്. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് മോഡലുകളിൽ വാഹനം ലഭിക്കും. ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184 ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്.


Sports ⏭️

Back to top button